മുട്ടുങ്ങല്‍: ചോറോട് ഗ്രാമ പഞ്ചായത്ത് വയോജന സംഗമം പ്രായം മറന്ന് ആര്‍ത്തുല്ലസിക്കാനും ആടിത്തിമിര്‍ക്കാനുമുള്ള
വേദിയായി. മുട്ടുങ്ങല്‍ ഗവ. എല്‍പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ അറുപത് പിന്നിട്ട നൂറ്റിഅമ്പതോളം പേര്‍ പങ്കെടുത്തു. ഇതില്‍ പലരും പാട്ടുകള്‍ പാടി. നാടന്‍ പാട്ട്, ഒപ്പനപ്പാട്ട്, മാപ്പിള പാട്ട് എന്നിവക്കു പുറമെ കോല്‍ക്കളിയുമുണ്ടായി. പാട്ടുകള്‍ക്ക് നിരവധി പേര്‍ നൃത്തം ചുവടുകള്‍ വെച്ചപ്പോള്‍ മറ്റുള്ളവര്‍ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരന്‍ സംഗമം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയില്‍ അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷരായ കെ.മധുസൂദനന്‍, സി.നാരായണന്‍, ശ്യാമള പൂവ്വേരി, പഞ്ചായത്തംഗങ്ങളായ വി.പി.അബൂബക്കര്‍, കെ.കെ.റിനീഷ്, പ്രസാദ് വിലങ്ങില്‍, സി.പി.പ്രിയങ്ക, സാജിദ എന്നിവര്‍ പ്രസംഗിച്ചു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ കെ.ഷൈജി നന്ദി പറഞ്ഞു.