Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

രാഷ്ട്രപതിയുടെ മെഡലിന് അർഹനായ പി.സി. പ്രേമന് ആദരം

February 15, 2025
in പ്രാദേശികം
A A
രാഷ്ട്രപതിയുടെ മെഡലിന് അർഹനായ പി.സി. പ്രേമന്  ആദരം
Share on FacebookShare on Twitter

മുയിപ്പോത്ത്: രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള ഫയർ സർവീസ് മെഡൽ ലഭിച്ച

പേരാമ്പ്ര ഫയർ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.സി. പ്രേമന് ചെറുവണ്ണൂർ അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെൻറ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്വീകരണം നൽകി.
ചടങ്ങിൽ സൊസൈറ്റി പ്രസിഡൻറ് എൻ.കെ. വൽസൻ, വൈസ് പ്രസിഡൻറ് എൻ.കെ. കൃഷ്ണൻ, സെക്രട്ടറി കെ.എം അജീഷ്, ഡയരക്ടർമാരായ സി.പി. ഗോപാലൻ, സി. സുരേന്ദ്രൻ, കെ. രാജൻ, ടി. ശശി, പി. വിജീഷ്, എം.കെ. ഉഷ, സി. സ്നേഹലത തുടങ്ങിയവരും മറ്റു അംഗങ്ങളും പ്രദേശത്തെ പ്രമുഖരും നാട്ടുകാരും ചടങ്ങിൽ സന്നിഹിതരായി.

വർഷങ്ങളായി അഗ്നിശമന സേനയിൽ പ്രവർത്തിച്ചു വരുന്ന പി.സി. പ്രേമൻ വിവിധ രക്ഷാപ്രവർത്തനങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ചു. അതിനുള്ള അംഗീകാരമാണ് രാഷ്ട്രപതിയുടെ വിശിഷ്ട സേവന മെഡൽ. ചടങ്ങിൽ അഗ്നിശമന സേനയിലെ സേവനാനുഭവങ്ങൾ പി.സി. പ്രേമൻ പങ്കുവെച്ചു.

സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് അഗ്നിശമന സേനയുടെ പ്രവർത്തനങ്ങളിൽ ജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാവരും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രേമന്റെ സേവനങ്ങൾ മാതൃകാപരമാണെന്ന് സൊസൈറ്റി പ്രസിഡൻറ് എൻ.കെ.വൽസൻ പറഞ്ഞു. സൊസൈറ്റിയുടെ ഉപഹാരം വത്സൻ കൈമാറി. സൊസൈറ്റി സെക്രട്ടറി കെ.എം അജീഷ് നന്ദി പറഞ്ഞു.

RECOMMENDED NEWS

അഴിത്തല പുത്തന്‍ പുരയില്‍ ഉമ്മര്‍കുട്ടി അന്തരിച്ചു

അഴിത്തല പുത്തന്‍ പുരയില്‍ ഉമ്മര്‍കുട്ടി അന്തരിച്ചു

2 months ago
ചോറോട് വില്ലേജ് ഓഫീസിനു കെട്ടിടം പണിയും; 45 ലക്ഷം രൂപയുടെ ഭരണാനുമതി

ചോറോട് വില്ലേജ് ഓഫീസിനു കെട്ടിടം പണിയും; 45 ലക്ഷം രൂപയുടെ ഭരണാനുമതി

4 months ago
ഹമാസിന് ട്രംപിന്റെ അന്ത്യശാസനം; ഗാസയില്‍ നിന്ന് എല്ലാ ബന്ദികളെയും മോചിപ്പിക്കണം

ഹമാസിന് ട്രംപിന്റെ അന്ത്യശാസനം; ഗാസയില്‍ നിന്ന് എല്ലാ ബന്ദികളെയും മോചിപ്പിക്കണം

3 months ago
ബോബി ചെമ്മണ്ണൂര്‍ വയനാട്ടില്‍ കസ്റ്റഡിയില്‍

ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല; 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal