വടകര: യുവകലാസാഹിതി വടകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ‘എംടി മലയാളത്തിന്റെ സുകൃതം’
എന്ന പരിപാടിയുടെ ഭാഗമായി സാംസ്‌കാരിക ചത്വര പരിസരത്ത് വടകരയിലെയും പരിസരത്തെയും ചിത്രകാരന്മാര്‍ എംടിയുടെ കഥാപാത്രങ്ങളുടെ നേരാവിഷ്‌കാരം നടത്തി. പ്രശസ്ത ചിത്രകാരനും നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ രാംദാസ് വടകര പരിപാടി ഉദ്ഘാടനം ചെയ്തു. രമേശ് രഞ്ജനം അധ്യക്ഷത വഹിച്ചു. എന്‍.പി.അനില്‍കുമാര്‍ ആമുഖ പ്രഭാഷണം നടത്തി. വടകര നഗരസഭാ കൗണ്‍സിലര്‍ കെ.നിഷ, ടി.പി.റഷീദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കലേഷ് കെ ദാസ് സ്വാഗതവും ഗീത ചോറോട് നന്ദിയും പറഞ്ഞു.
രാംദാസ് വടകര, രമേഷ് രഞ്ജനം, പവിത്രന്‍ ഒതയോത്ത്, രാജേഷ് എടച്ചേരി, രതീഷ് അരൂര്‍, ജോളി എം.സുധന്‍, അമ്പിളി, പ്രമോദ്
മാണിക്കോത്ത്, സന്തോഷ് കുഞ്ഞിപ്പള്ളി, ബിജോയ്, കലേഷ് കെ.ദാസ് എന്നിവര്‍ ചിത്രരചനയില്‍ പങ്കെടുത്തു.

രാംദാസ് വടകര, രമേഷ് രഞ്ജനം, പവിത്രന്‍ ഒതയോത്ത്, രാജേഷ് എടച്ചേരി, രതീഷ് അരൂര്‍, ജോളി എം.സുധന്‍, അമ്പിളി, പ്രമോദ്
