മണിയൂര്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ധീര ജവാന്മാര്ക്ക് മണിയൂര്‍
ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍സിസി കേഡറ്റുകളുടെ ആദരം. കേഡറ്റുകളും അധ്യാപകരും പുഷ്പാര്‍ച്ചന നടത്തി. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.ലീന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റര്‍ രാജീവന്‍ വളപ്പില്‍കുനി അധ്യക്ഷത വഹിച്ചു. ഷിംജിത്ത് എം, സുനില്‍ മുതുവന, പ്രിന്‍സിപ്പല്‍ എ.കെ രാജീവ്കുമാര്‍, എ.കെ മിനി എന്നിവര്‍ സംസാരിച്ചു. 2019 ഫെബ്രുവരി 14 നായിരുന്നു പുല്‍വാമയില്‍ ഭീകരാക്രമണം. 40 സിആര്‍പിഎഫ് ജവാന്മാര്‍ അന്ന് തല്‍ക്ഷണം മരണപ്പെടുകയുണ്ടായി.