നടപടി വേണമെന്ന് ബിജെപി വില്യാപ്പള്ളി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ഹൈന്ദവ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും തകർക്കുന്നതിന്റെ ഭാഗമായി മനപൂർവ്വം അക്രമം അഴിച്ചുവിടുകയാണ് ചെയ്തത്. കഴിഞ്ഞ വർഷo ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട വേറൊരു ക്ഷേത്രത്തിൽ അതിക്രമം നടന്ന കാര്യം ബിജെപി ചൂണ്ടിക്കാട്ടി. ഇതിന്റെ തുടർച്ചയാണ് ഇന്നലെ നടന്ന അനിഷ്ട സംഭവങ്ങളെന്ന് ബിജെപി ആരോപിച്ചു. ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ബിജെപി വില്ല്യാപ്പള്ളി മണ്ഡലം പ്രസിഡന്റ് പ്രിബേഷ് പൊന്നക്കാരി ആവശ്യപ്പെട്ടു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ പ്രിബേഷ് പൊന്നക്കാരി, ടി.വി ഭരതൻ, ഹർഷജിത്ത്,
പത്മനാഭൻ, രമേശൻ കുന്നത്ത് എന്നിവർ സ്ഥലം സന്ദർശിച്ചു.