വടകര: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി വടകരയില്‍ ബ്രില്ലിയോ ലേണിംഗ് സൗജന്യ റിവിഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഫെബ്രുവരി 15 രാവിലെ 10 മണി മുതല്‍ ഒരു മണി വരെയാണ് ക്ലാസുകള്‍. വടകരയുടെ ഹൃദയഭാഗത്തുള്ള എടോടി ആക്‌സിസ് ബാങ്കിനു മുന്നിലെ ഡാലിയ സ്‌ക്വയര്‍ ബില്‍ഡിങ്ങിന്റെ നാലാം നിലയില്‍ സ്ഥിതി ചെയ്യുന്ന ബ്രില്ലിയോ ലേണിംഗ് സ്ഥാപനത്തിലാണ് ക്ലാസുകള്‍.
പ്രശസ്ത അധ്യാപകര്‍ നയിക്കുന്ന ക്ലാസുകള്‍ വിദ്യാര്‍ഥികള്‍ക്ക് വര്‍ഷാവസാന പരീക്ഷകള്‍ക്കു വേണ്ടി മികച്ച രീതിയില്‍ ഒരുങ്ങുവാന്‍ സഹായപ്രദമായിരിക്കും. ഓരോ വിഷയങ്ങളിലും വിദഗ്ധ മെന്റര്‍മാരുടെ നേരിട്ടോ ടെലിഫോണ്‍ മുഖേനയോ ഉള്ള മാര്‍ഗദര്‍ശനവും ലഭ്യമാണ്. വരും വര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ നേരിടാന്‍ പോകുന്ന എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഒരുങ്ങാനുള്ള സൗജന്യ ബുക്ക്‌ലെറ്റുകളുടെ വിതരണവും ഉണ്ടായിരിക്കുന്നതാണ്.
രജിസ്‌ട്രേഷന്‍ ലിങ്ക്:
https://forms.gle/Vuiqz3LSVdbT3iQu9
എല്ലാ വിദ്യാര്‍ഥികളും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
For admission or enquires please contact us on
0496 4050049, +91 90379 32131