കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിന് കൊണ്ടു വന്ന രണ്ട് ആനകള്‍ വിരണ്ടു. തിക്കിലും തിരക്കിലും പെട്ട് രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. കുറുവങ്ങാട്
വട്ടാങ്കണ്ടി താഴ ലീല (68 ), താഴത്തേടത്ത് അമ്മുക്കുട്ടി അമ്മ(78), വടക്കയില്‍ രാജന്‍ (68) എന്നിവരാണ് മരിച്ചത്. ആന ഓടിയതിനെ തുടര്‍ന്ന് ഉല്‍സവം നിര്‍ത്തിവെച്ചു.
ഗുരുവായൂരില്‍ നിന്നെത്തിച്ച പീതാംബരന്‍, ഗോകുല്‍ എന്നീ ആനകളാണ് ഇടഞ്ഞത്. അപകടത്തില്‍ പരിക്കേറ്റവരെ ആദ്യം കൊയിലാണ്ടി താലൂക്കാശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിച്ചു.
കുറുവങ്ങാട് ശിവക്ഷേത്രത്തില്‍ നിന്ന് മണക്കുളങ്ങര ക്ഷേത്രത്തിലേക്കുളള
എഴുന്നളളിപ്പിന് ആനകളെ സജ്ജമാക്കുന്നതിനിടയിലാണ് സംഭവം. പീതാംബരന്‍ എന്ന ആനയാണ് ആദ്യം ഇടഞ്ഞത്. ആനകളുടെ പുറത്ത് തിടമ്പേറ്റി കൊണ്ടിരിക്കുന്നതിനിടയില്‍ ആന വിരുണ്ടതോടെ ആനപ്പുറത്തിരുന്നവരില്‍ ചിലര്‍ ചാടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഇറങ്ങാന്‍ കഴിയാത്ത രണ്ടു പേരെയും കൊണ്ട് ആന ഒരുപാട് നേരം ഓടി. ക്ഷേത്രത്തിലേക്കുളള വരവിനിടയില്‍ പടക്കം പൊട്ടിച്ചപ്പോള്‍ ആന വിരളുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പീതംാബരന്‍ എന്ന ആന ഗോകുലിനെ കൊമ്പു കൊണ്ട് കുത്തിയതോടെ രണ്ടാനകളും ഓടുകയായിരുന്നു. ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്തേക്കും വടക്ക്
ഭാഗത്തേക്കും ഓടിയ ആനകളെ പിന്നീട് ഏറെ നേരത്തെ സാഹസത്തിന് ശേഷമാണ് തളച്ചത്. ഇതിനിടയില്‍ ക്ഷേത്രം ഓഫീസ് തകര്‍ത്തു.
ക്ഷേത്രത്തില്‍ ദീപാരാധന സമയത്ത് സ്ത്രീകളടക്കം നൂറ് കണക്കിന് ഭക്തര്‍ എത്തിയിരുന്നു. അണേല, കാട്ടുവയല്‍ ഭാഗത്തു നിന്നുളള ആഘോഷ വരവുകളും ഈ സമയത്താണ് ക്ഷേത്രത്തിലേക്ക് എത്തി കൊണ്ടിരുന്നത്. ഇതിനിടയില്‍ ഭക്തര്‍ ചിതറി ഓടുകയായിരുന്നു. ഇതിനിടയിുണ്ടായ തിക്കില്‍പെട്ടാണ് പരിക്ക്.
-സുധീര്‍ കൊരയങ്ങാട്