വിലങ്ങാട്: കഴിഞ്ഞ ദിവസം മണിക്കൂറുകളോളം ആളിക്കത്തിയ തെക്കേവായാട്ടെ കാട്ടു തീ
പൂര്‍ണമായി അണച്ചു. കുറ്റ്യാടി റേഞ്ച് ഓഫിസര്‍ നിഖില്‍ ജെറോമിന്റെ നേതൃത്വത്തില്‍ വനപാലക സംഘം തീ പിടിത്തമുണ്ടായ ഇടങ്ങളില്‍ പരിശോധന നടത്തി.
ചാരത്തില്‍ നിന്നു വീണ്ടും തീ പടരുന്നത് ഒഴിവാക്കാന്‍ വെള്ളം സ്‌പ്രേ ചെയ്ത ശേഷമാണ് സംഘം മടങ്ങിയത്.
നാട്ടുകാരും വനപാലക സംഘവും ഫയര്‍ ഫോഴ്‌സിന്റെ ചേലക്കാട്ടു നിന്നുള്ള രണ്ടു യൂണിറ്റും കഠിനാധ്വാനം ചെയ്താണ് തീ ഒരു വിധം നിയന്ത്രണ വിധേയമാക്കിയത്. വനത്തിനുള്ളില്‍ തീ വലിയ തോതില്‍ വ്യാപിച്ചെങ്കിലും കൃഷിയിടത്തിലേക്ക് പടര്‍ന്ന് വന്‍ നഷ്ടമുണ്ടാകുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ കഴിഞ്ഞു.