വടകര: പെരുവാട്ടുംതാഴെ കോട്ടക്കുളങ്ങര ശ്രീസ്വാമിനാഥ ക്ഷേത്രത്തില്‍ ക്ഷേത്രകലയായ
ചെണ്ട വാദ്യത്തില്‍ പരിശീലനം ആരംഭിച്ചു. പ്രസിദ്ധ ചെണ്ട വാദ്യ കലാകാരന്‍ ഉണ്ണി മാരാരുടെ ശിക്ഷണത്തിലാണ് പഠനം. ആദ്യഘട്ടത്തില്‍ ഇരുപത് കുട്ടികളാണ് പരിശീലനത്തിനെത്തിയത്.
ഞായറാഴ്ചകളില്‍ വൈകുന്നേരം പരിശീലനം നടക്കും. എട്ടുവയസു മുതല്‍ 15 വയസുവരെയുള്ള കുട്ടികളാണ് പങ്കെടുക്കുന്നത്.