Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ധര്‍ണക്കിടയില്‍ തലയില്‍ തേങ്ങ വീണ് കോണ്‍ഗ്രസ് നേതാവിന് പരിക്ക്

February 13, 2025
in പ്രാദേശികം
A A
ധര്‍ണക്കിടയില്‍ തലയില്‍ തേങ്ങ വീണ് കോണ്‍ഗ്രസ് നേതാവിന് പരിക്ക്
Share on FacebookShare on Twitter

നാദാപുരം: പുറമേരി വാട്ടര്‍ അതോറിറ്റിയിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലും ധര്‍ണയിലും പങ്കെടുത്ത കോണ്‍ഗ്രസ് തൊഴിലാളി നേതാവിന്റെ തലയില്‍ തേങ്ങ വീണ് പരിക്ക്. മാര്‍ച്ചും ധര്‍ണയും കഴിഞ്ഞ് പിരിയാന്‍ നേരത്താണ് ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്റെ നാദാപുരം
നിയോജക മണ്ഡലം സെക്രട്ടറി പടിഞ്ഞാറെ കള്ളികൂടത്തില്‍ രാമചന്ദ്രന്‍ തലായിയുടെ (60) തലയില്‍ വാട്ടര്‍ അതോറിറ്റി കോമ്പൗണ്ടിലെ തെങ്ങില്‍ നിന്നു തേങ്ങ വീണത്.
പെട്ടെന്ന് എന്തോ തലയില്‍ വീണത് കണ്ട് പോലീസും പ്രവര്‍ത്തകരും ആദ്യംഅമ്പരന്നു. വാട്ടര്‍ അതോറിറ്റിക്ക് സമീപമുള്ള ആയുര്‍വേദ കുടുംബാരോഗ്യ
ആശുപത്രിയില്‍ പരിശോധിപ്പിച്ച് കുഴപ്പമില്ലെന്ന് കണ്ടതോടെയാണ് എല്ലാവര്‍ക്കും ആശ്വാസമായത്. തെങ്ങില്‍ നിന്നു താഴത്തേക്ക് പതിച്ച
തേങ്ങ മരച്ചില്ലയില്‍ തട്ടി തെറിച്ചാണ് രാമചന്ദ്രന്റെ തലയില്‍ കൊണ്ടത്. ജലസേചന വകുപ്പിന്റെ കോമ്പൗണ്ടിലെ തെങ്ങിലെ ഉണങ്ങിയ തേങ്ങ ഉടനെ പറിക്കാന്‍ പറഞ്ഞാണ് പോലീസ് സ്ഥലം വിട്ടത്.

RECOMMENDED NEWS

ഡോ. എം.ജി.എസ് നാരായണന്റെ നിര്യാണത്തില്‍ അനുശോചിച്ചു

ഡോ. എം.ജി.എസ് നാരായണന്റെ നിര്യാണത്തില്‍ അനുശോചിച്ചു

1 month ago
വെള്ളികുളങ്ങര കരുണയില്‍ വേണുക്കുട്ടന്‍ എന്ന വേണുനാഥ് അന്തരിച്ചു

വെള്ളികുളങ്ങര കരുണയില്‍ വേണുക്കുട്ടന്‍ എന്ന വേണുനാഥ് അന്തരിച്ചു

2 months ago
അടുക്കത്ത് തോലാനിക്കല്‍ ജിജി മാത്യു അന്തരിച്ചു

അടുക്കത്ത് തോലാനിക്കല്‍ ജിജി മാത്യു അന്തരിച്ചു

5 months ago

കണ്ണൂരില്‍ നിന്നു ഹജ്ജിന് പോകുന്നവരുടെ ആദ്യ വിമാനം 11 ന്

4 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal