വടകര: മണിയൂര്‍ ഗ്രാമ പഞ്ചായത്ത് അജൈവ മാലിന്യ സംസ്‌കരണത്തിന് വേണ്ടി കുറുന്തോടി കക്കോറ മലയില്‍ നിര്‍മിച്ച
മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷ് നിര്‍വഹിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷറഫ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബെയിലിങ്ങ് മെഷീന്‍ സ്വിച്ച് ഓണ്‍ കര്‍മ്മം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയും ഫെസിലിറ്റേഷന്‍ സെന്റര്‍ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കെ.വി.റീനയും ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയം ഭരണ ജോയിന്റ് ഡയറക്ടര്‍ നിഷാ മോഹന്‍, നവകേരള കര്‍മ്മ പദ്ധതി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി.പ്രസാദ്, ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.എസ് ഗൗതമന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
4671 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള കലക്ഷന്‍ ഫെസിലിറ്റി സെന്റര്‍ ശുചിത്വ മിഷന്‍, ജില്ലാ പഞ്ചായത്ത് എന്നിവ അനുവദിച്ച രണ്ടു കോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 25 ടണ്‍ കപ്പാസിറ്റിയുള്ള ബെയിലിങ്ങ് മെഷീന്‍, മെസനൈന്‍ കണ്‍വെയര്‍ ബെല്‍റ്റ്, അജൈവ വസ്തുക്കളുടെ തരം തിരിക്കല്‍ കേന്ദ്രം, ഫെസിലിറ്റേഷന്‍ സെന്റര്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്കുള്ള വിശ്രമ കേന്ദ്രം, ടോയ്ലെറ്റ് എന്നീ സൗകര്യങ്ങള്‍ ഇതില്‍ ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ
എംസിഎഫുകളിലൊന്നാണിതെന്ന് പ്രസിഡന്റ് പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ പഞ്ചായത്ത് അംഗങ്ങളായ കെ.ശശിധരന്‍, ഷൈനി വി എം, ഷൈജു പള്ളിപ്പറമ്പത്ത്, പ്രമോദ് കോണിച്ചേരി എന്നിവര്‍ പങ്കെടുത്തു.