വടകര: മൂന്ന് പതിറ്റാണ്ട് നീണ്ട മാന്ത്രിക പ്രകടനത്തിന് അംഗീകാരമായി രാജീവ് മേമുണ്ട
ജാദു ശ്രേഷ്ഠ പുരസ്‌കാരം ഏറ്റുവാങ്ങി. കൊല്ലത്ത് നടന്ന ചടങ്ങില്‍ പി.സി.വിഷ്ണുനാഥ് എംഎല്‍എ പുരസ്‌കാരം സമ്മാനിച്ചു. കൊല്ലം മജിഷ്യന്‍സ് അസോസിയേഷന്‍ ഒരുക്കിയ ദേശീയ പുരസ്‌കാരം കൊല്ലം ശ്രീനാരായണ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് സമ്മാനിച്ചത്. പ്രശസ്ത മാന്ത്രികരായ സാമ്രാജും സീനിയര്‍ മാന്ത്രികന്‍ പി.എം.മിത്രയും ചടങ്ങില്‍ സംബന്ധിച്ചു.
30 വര്‍ഷം മാജിക് എന്ന കലയെ ശക്തമായ ബോധവത്കരണത്തിന് ഫല പ്രദമായി ഉപയോഗിച്ചതിനാണ് അവാര്‍ഡ് ലഭിച്ചത്.