Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പെരിഞ്ചേരി കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം ഉടന്‍ പുനരാരംഭിക്കണം: സിപിഐ

February 12, 2025
in പ്രാദേശികം
A A
പെരിഞ്ചേരി കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം ഉടന്‍ പുനരാരംഭിക്കണം: സിപിഐ
Share on FacebookShare on Twitter

തിരുവള്ളൂര്‍: ചെറുവണ്ണൂര്‍, തിരുവള്ളൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പെരിഞ്ചേരി കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍ത്തിവെച്ച പണി ഉടന്‍ പുനരാരംഭിക്കണമെന്ന് സിപിഐ കാഞ്ഞിരാട്ട് തറ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. പ്രവൃത്തി ആരംഭിച്ചിട്ട് മൂന്നുവര്‍ഷം പിന്നിടുകയാണ്. എസ്റ്റിമേറ്റ് പുതുക്കാനുള്ള അപേക്ഷ അടിയന്തരമായി സര്‍ക്കാര്‍ പരിഗണിക്കണമെന്നും പുഴത്തീരം കെട്ടി സംരക്ഷിക്കുന്നതിന് ഫണ്ട് അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സിപിഐ ആയഞ്ചേരി മണ്ഡലം സെക്രട്ടറി കെ.പി.പവിത്രന്‍ ഉദ്ഘാടനം ചെയ്തു. ശ്രീധരന്‍ കണ്ണനാണ്ടി അധ്യക്ഷത വഹിച്ചു. എന്‍.കുഞ്ഞുണ്ണി പതാക ഉയര്‍ത്തി. സെക്രട്ടറി കെ കെ സുരേന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മണ്ഡലം കമ്മിറ്റി മെമ്പര്‍ എം.ടി.രാജന്‍, ലോക്കല്‍ സെക്രട്ടറി പി.പി.രാജന്‍, കെ.കെ.ബാലകൃഷ്ണന്‍, കെ.കെ.ബീന, എ.കെ.നാണു, എന്‍.ദാമോദരന്‍, എല്‍.വി.മനോഹരന്‍ എന്നിവര്‍ സംസാരിച്ചു.
ബ്രാഞ്ച് സെക്രട്ടറിയായി ടി.പി.സ്‌നേഹ പ്രഭയെയും അസിസ്റ്റന്റ് സെക്രട്ടറിയായി ശ്രീധരന്‍ കണ്ണനാണ്ടിയെയും സമ്മേളനം തെരഞ്ഞെടുത്തു.

 

RECOMMENDED NEWS

നൈതിക തമിഴിലും കലക്കി

നൈതിക തമിഴിലും കലക്കി

5 months ago
രാഷ്ട്രീയ മഹിളാ ജനതാദള്‍ ക്യാമ്പ് നാളെ പാതിരിപ്പറ്റയില്‍

രാഷ്ട്രീയ മഹിളാ ജനതാദള്‍ ക്യാമ്പ് നാളെ പാതിരിപ്പറ്റയില്‍

5 months ago
എസ്എസ്എഫ് വിദ്യാര്‍ഥി റാലിയും സമ്മേളനവും 29 ന്

എസ്എസ്എഫ് വിദ്യാര്‍ഥി റാലിയും സമ്മേളനവും 29 ന്

1 month ago
വടകര പഴങ്കാവ് പുത്തന്‍പുരയില്‍ പാറു അന്തരിച്ചു

വടകര പഴങ്കാവ് പുത്തന്‍പുരയില്‍ പാറു അന്തരിച്ചു

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal