വടകര: കാലത്തിന്റെ കനൽ വഴികളിലൂടെയാണ് കവിതകൾ സഞ്ചരിക്കുതെന്ന് പ്രശസ്ത
സിനിമ താരവും നാടൻ പാട്ട് കലാകാരനുമായ അരിസ്റ്റോ സുരേഷ് അഭിപ്രായപ്പെട്ടു.
ജീവിതത്തിന്റെ പ്രതിസന്ധികളുടെയും പ്രയാസങ്ങളുടെയും ആവിഷ്കാരം ആണ് പുതിയ കാല കവിതകളെന്നും അദ്ദേഹം പറഞ്ഞു.
ജിസ്ന ഗോപാൽ രചിച്ച ‘ഇനിനേരമില്ല ‘എന്ന കവിതയുടെ ദൃശ്യാവിഷ്കാരത്തിന്റെ പ്രകാശന ചടങ്ങിൽ മുഖ്യാതിഥി ആയി സംസാരിക്കുകയായിരുന്നു അദ്ദേഹം. സജീവൻ മൊകേരി അധ്യക്ഷത വഹിച്ചു.
വടകര നഗരസഭ ചെയർ പേഴ്സൺ കെ.പി .ബിന്ദു ഉദ്ഘാടനം ചെയ്തു. രമേശ് കാവിൽ, ഇ.വി വത്സൻ, പി.ഹരീന്ദ്രനാഥ്, പ്രേംകുമാർ വടകര, പപ്പൻ നരിപ്പറ്റ, പ്രേം രാജ് കായക്കൊടി, ശോണിമ ബാലൻ ,ബൈജു മേപ്പയ്യൂർ, ജിസ്ന ഗോപാൽ എന്നിവർ സംസാരിച്ചു.