Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

പാമ്പ് കടിയേറ്റു മരണം; ആശ്രിതര്‍ക്ക് നാല് ലക്ഷം രൂപ സഹായം

February 11, 2025
in കേരളം
A A
പാമ്പ് കടിയേറ്റു മരണം; ആശ്രിതര്‍ക്ക് നാല് ലക്ഷം രൂപ സഹായം
Share on FacebookShare on Twitter

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘര്‍ഷത്തില്‍ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് സഹായം അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി അന്തിമരൂപം നല്‍കി. ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
പാമ്പ് കടിയേറ്റുള്ള മരണം പുതുക്കിയ മാനദണ്ഡപ്രകാരം ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. പാമ്പ് കടിയേറ്റുള്ള മരണത്തിന് നാല് ലക്ഷം രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് നല്‍കും.
വന്യമൃഗ സംഘര്‍ഷത്തെ പ്രതിരോധിക്കുന്നതിനിടയില്‍ കിണറുകള്‍, വളപ്പിലെ മതില്‍, വേലികള്‍, ഉണക്കുന്ന അറകള്‍, എംഎസ്എംഇ യൂണിറ്റുകള്‍ തുടങ്ങിയ ആസ്തികള്‍ക്ക് നാശനഷ്ടം സംഭവിച്ചാല്‍ പരമാവധി ഒരു ലക്ഷം രൂപ എസ്ഡിആര്‍എഫില്‍ നിന്ന് അനുവദിക്കാനും തീരുമാനമായി.
സംസ്ഥാനത്തെ വന്യമൃഗ ആക്രമണങ്ങളുടെ തീവ്രത കണക്കിലെടുത്ത് മനുഷ്യ-വന്യജീവി സംഘര്‍ഷം പ്രത്യേക ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മനുഷ്യ-മൃഗ സംഘട്ടനങ്ങള്‍ പ്രതിരോധിക്കുന്നത് ആസൂത്രണം ചെയ്യുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി ഉന്നത ഉദ്യോഗസ്ഥരുടെ സംസ്ഥാനതല സമിതിയും രൂപീകരിച്ചിട്ടുണ്ട്.

RECOMMENDED NEWS

വെഞ്ഞാറമൂട് കൂട്ടക്കൊല: ജീവന്‍ പൊലിഞ്ഞവര്‍ക്ക് കണ്ണീരോടെ വിട നല്‍കി നാട്‌

വെഞ്ഞാറമൂട് കൂട്ടക്കൊല: ജീവന്‍ പൊലിഞ്ഞവര്‍ക്ക് കണ്ണീരോടെ വിട നല്‍കി നാട്‌

3 months ago
പഴയകാല പ്രവര്‍ത്തകരെ ആദരിച്ചു സിപിഐ

പഴയകാല പ്രവര്‍ത്തകരെ ആദരിച്ചു സിപിഐ

4 months ago

ഉമാ തോമസ് എംഎൽഎയെ സന്ദർശിച്ച്‌ മുഖ്യമന്ത്രി

5 months ago
ലോകജലദിനാചരണം: എന്‍സി കനാല്‍ അക്ലോത്ത് നട ഭാഗം ക്ലീന്‍

ലോകജലദിനാചരണം: എന്‍സി കനാല്‍ അക്ലോത്ത് നട ഭാഗം ക്ലീന്‍

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal