
ഇടുക്കി പെരുവന്താനം കൊമ്പൻ പാറയിൽ കാട്ടാന ആക്രമണത്തിൽ സോഫിയ എന്ന സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണിപ്പോള്‍ വയനാട്ടിലും കാട്ടാന ആക്രമണത്തിൽ ഒരാള്‍ കൊല്ലപ്പെടുന്നത്. ഇടുക്കി പെരുവന്താനത്തിന് സമീപം കൊമ്പൻപാറയിലായിരുന്നു കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടത്. നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയ ഇസ്മയിൽ (45) ആണ് മരിച്ചത്.
ബത്തേരിയില്‍ നിന്ന് 14 കിലോമീറ്റര്‍ മാറി നൂല്‍പ്പുഴയില്‍ നിന്ന് കാപ്പാടിനു പോകുന്ന വഴിയില്‍ ഇരുമ്പു പാലത്തിനു സമീപമാണ് മാനു കൊല്ലപ്പെട്ടത്. ഇതിനിടെ നാട്ടുകാര്‍ പ്രതിഷേധം തുടങ്ങി. മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്നാണ് നിലപാട്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കാട്ടാന ശല്യം രൂക്ഷമായ സ്ഥലങ്ങളിലൊന്നാണ് നൂല്‍പ്പുഴ.