വടകര: കഴിഞ്ഞ ദിവസം അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ സര്‍വീസ് പെന്‍ഷന്‍കാരെ
പൂര്‍ണമായി അവഗണിച്ചതില്‍ പ്രതിഷേധം. കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ നേതൃത്വത്തില്‍ വടകര സബ് ട്രഷറിക്ക് മുന്നില്‍ പെന്‍ഷന്‍കാര്‍ പ്രതിഷേധ ധര്‍ണ നടത്തി.
എന്‍ജിഒ അസോസിയേഷന്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.ദിനേശന്‍ ഉദ്ഘാടനം ചെയ്തു. എന്‍.കെ.രവീന്ദ്രന്റെ അധ്യക്ഷത വഹിച്ചു. സി.എം.സതീശന്‍, വി.കെ.ഭാസ്‌കരന്‍, എ.ഭാസ്‌കരന്‍, പി.ബാബുരാജ്, കെ.കെ.മോഹന്‍ദാസ്, കെ.എം.ശശിധരന്‍, എ.വിജയന്‍, പി.ഇബ്രാഹിം, എം.വേണുഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.