കുഞ്ഞബ്ദുള്ള മുസ്ല്യാരുടെ മൂന്നാം അനുസ്മരണദിനം മുക്കാളി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. അനുസ്മരണ പരിപാടി മഹല്ല് ഖത്തീബ് സയീദ് അസ്അദി മയ്യില്‍ ഉദ്ഘാടനം ചെയ്തു. കുനിയില്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ഇ.പി.അന്ത്രു മുസ്ല്യാര്‍, ഹാരിസ് മുക്കാളി, ഫൈസല്‍ മുണ്യാട്ട്, വീരോളി നസീര്‍, മുസ്തഫ പുതുപ്പണം, കിഴക്കയില്‍ കുഞ്ഞബ്ദുള്ള, ഖാസിം മൗലവി, സി.അബൂബക്കര്‍ മൗലവി എന്നിവര്‍ സംസാരിച്ചു. മഹല്ലില്‍ നിന്നു ഖുര്‍ആന്‍ ഹാഫിളായ മുഹമദ്, റിസ്വാന്‍, മുഹമദ് ഷാനിബ് എന്നിവരെ എം.എം. മമ്മു ഹാജി, എന്‍.കെ.മൂസ്സ ഹാജി , ആര്‍.കെ. അബ്ദുള്ള മെമന്റോ നല്‍കി അനുമോദിച്ചു. പ്രാര്‍ഥനാ സദസിന് ചെറുമോത്ത് ഉസ്താദ് നേതൃത്വം നല്‍കി.