Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ച് വീഴ്ത്തി; നിര്‍ത്താതെ പോയ ഇന്നോവ കാര്‍ കസ്റ്റഡിയില്‍

February 9, 2025
in പ്രാദേശികം
A A
കൊയിലാണ്ടിയില്‍ ട്രാഫിക് എഎസ്‌ഐക്ക് മര്‍ദനം
Share on FacebookShare on Twitter

വടകര: എടച്ചേരി പോലീസ് സ്റ്റേഷന് സമീപം സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോയ ഇന്നോവ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. കണ്ണൂര്‍ പെരിങ്ങത്തൂര്‍ സ്വദേശി മുഹമ്മദ് ഫാസിലിനെയാണ് (23) എടച്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഓര്‍ക്കാട്ടേരി സ്വദേശിനി ഇല്ലത്ത് സോയയെയാണ് കാര്‍ ഇടിച്ച് വീഴ്ത്തി നിര്‍ത്താതെ പോയത്. വ്യാഴാഴ്ച്ച വൈകിട്ട് 3.50 ഓടെയാണ് സംഭവം. ഓര്‍ക്കാട്ടേരി ഭാഗത്ത് നിന്നു പുറമേരിയിലേക്കുള്ള സ്‌കൂട്ടര്‍ യാത്രക്കിടെയാണ് യുവതിയെ പിന്നില്‍ നിന്നു വന്ന പി വൈ 03-8993 ഇന്നോവ കാര്‍ ഇടിച്ച് വീഴ്ത്തി കടന്ന് കളഞ്ഞത്. സ്‌കൂളില്‍ നിന്നു മകളെ വീട്ടിലേക്ക് കൂട്ടി കൊണ്ട് വരാന്‍ പോകുമ്പോഴാണ് അപകടം. തലക്കും കൈക്കും പരിക്കേറ്റ യുവതിയെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. പിന്നാലെ പോലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെയും കാറും പള്ളൂരില്‍ നിന്നും പിടികൂടുകയായിരുന്നു. ഇന്നോവ കാറിന്റ കണ്ണാടിയുടെ മേല്‍ ഭാഗം സംഭവസ്ഥലത്ത് നിന്നു പോലീസിന് ലഭിച്ചിരുന്നു. ഇത് വാഹനത്തെ തിരിച്ചറിയാന്‍ സഹായകമായി. ഓര്‍ക്കാട്ടേരി, എടച്ചേരി ടൗണുകളില്‍ സ്ഥാപിച്ച സിസിടിവികളില്‍ ഇന്നോവ കാറിന്റ ദൃശ്യം പതിഞ്ഞിരുന്നു. ഈ വഴിക്കുള്ള അന്വേഷണത്തിലാണ് പ്രതിയും കാറും കുടുങ്ങിയത്.

 

 

RECOMMENDED NEWS

നിയന്ത്രണമേഖലയില്‍ സംഘര്‍ഷം കനക്കുന്നു; ജനം ജാഗ്രതയില്‍

നിയന്ത്രണമേഖലയില്‍ സംഘര്‍ഷം കനക്കുന്നു; ജനം ജാഗ്രതയില്‍

1 month ago
വിലങ്ങാട് പുനരധിവാസം: അവശിഷ്ടങ്ങള്‍ നീക്കാന്‍ ആറ് കോടി രൂപ കൂടി അനുവദിച്ചെന്ന് മന്ത്രി കെ.രാജന്‍

വിലങ്ങാട് പുനരധിവാസം: അവശിഷ്ടങ്ങള്‍ നീക്കാന്‍ ആറ് കോടി രൂപ കൂടി അനുവദിച്ചെന്ന് മന്ത്രി കെ.രാജന്‍

2 months ago
നിക്ഷിപ്ത താല്‍പര്യക്കാരുടെ ഇടപെടല്‍; ചേലക്കാട് റോഡ് പണി ഉടന്‍ തുടങ്ങണമെന്ന് സിഡബ്ല്യുഎസ്എ

നിക്ഷിപ്ത താല്‍പര്യക്കാരുടെ ഇടപെടല്‍; ചേലക്കാട് റോഡ് പണി ഉടന്‍ തുടങ്ങണമെന്ന് സിഡബ്ല്യുഎസ്എ

5 months ago
ശുചിത്വമില്ല; നാദാപുരത്ത് ബീഫ് സ്റ്റാളിന് ആരോഗ്യവകുപ്പിന്റെ പൂട്ട്; 2 സ്ഥാപനങ്ങള്‍ക്ക് പിഴ

ശുചിത്വമില്ല; നാദാപുരത്ത് ബീഫ് സ്റ്റാളിന് ആരോഗ്യവകുപ്പിന്റെ പൂട്ട്; 2 സ്ഥാപനങ്ങള്‍ക്ക് പിഴ

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal