വടകര: ഗവ. സംസ്കൃതം ഹയര്‍ സെക്കന്ററി സ്കൂളില്‍ സാമൂഹിക പങ്കാളിത്തത്തോടെ നിര്‍മാണം പൂര്‍ത്തിയായ ലൈബ്രറി,
ക്ലാസ് ലൈബ്രറി, സ്മാര്‍ട്ട് ക്ലാസ്റൂം എന്നിവയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍പെഴ്സണ്‍ കെ.പി.ബിന്ദു നിര്‍വഹിച്ചു
ലൈബ്രറിക്ക് ആവശ്യമായ ഷെല്‍ഫുകള്‍ വടകര കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക്, നടക്കുതാഴ സര്‍വ്വീസ് സഹകരണ ബാങ്ക് എന്നീ സ്ഥാപനങ്ങള്‍ നല്കിയപ്പോള് എസ്എസ്എല്‍സി 82 ബാച്ച് ഇരിപ്പിടങ്ങള്‍ നല്കി.
പാറയുള്ളതില്‍ ജാനുവിന്റെ ഓര്‍മക്കായി കുടുംബാംഗങ്ങള്‍ ക്ലാസ് ലൈബ്രറി ഷെല്‍ഫുകള്‍ കൈമാറി, സ്കൂള്‍ പി.ടി.എ.യുടെ സഹകരണത്തോടെ സ്മാര്‍ട്ട് ക്ലാസ് റൂം സജ്ജീകരിച്ചു. ശിവേദിക എസ്, അനുനന്ദ കെ.കെ.എന്നിവര്‍ എംടി അനുസ്മരണം നടത്തി.
ചടങ്ങില്‍ എഴുത്തുകാരന് രാധാകൃഷ്ണന് എടച്ചേരി മുഖ്യാതിഥിയായി . പി. ടി. എ. പ്രസിഡന്റ് കെ.വി.സത്യന് അധ്യക്ഷത വഹിച്ചു. റൂറല്‍ ബാങ്ക് പ്രസിഡന്റ് സി.ഭാസ്കരന്, നടക്കുതാഴ സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് പി.കെ.ദിനില്‍ കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്കൂള്‍ ഹെഡ്മാസ്റ്റര് വിനോദന്‍ മൂഴിക്കല്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം. ജിതേഷ് നന്ദിയും പറഞ്ഞു.