Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

ഹരിതാമൃതം രണ്ടാം നാളില്‍ സമഗ്ര സംവാദം; പി.ബാലന്‍ മാസ്റ്റര്‍ സ്മാരക അവാര്‍ഡുകള്‍ വിതരണം ചെയ്തു

February 7, 2025
in സാംസ്‌കാരികം
A A
ഹരിതാമൃതം രണ്ടാം നാളില്‍ സമഗ്ര സംവാദം; പി.ബാലന്‍ മാസ്റ്റര്‍ സ്മാരക അവാര്‍ഡുകള്‍ വിതരണം ചെയ്തു
Share on FacebookShare on Twitter

വടകര: മാലിന്യ സംസ്‌കരണം, ഊര്‍ജ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ സര്‍ക്കാര്‍ തലത്തില്‍ ഗവേഷണ സ്ഥാപനങള്‍ ആരംഭിക്കണമെന്ന് റിട്ട. ജലവകുപ്പ് ഡയറക്ടറും പരിസ്ഥിതി ശാസ്ത്രജ്ഞനുമായ ഡോ:വി.സുഭാഷ് ചസന്ദ്രബോസ് അഭിപ്രായപ്പെട്ടു.
ഹരിതാമൃതം-2025ല്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രസക്തി എന്നവിഷയത്തെ അധികരിച്ചു നടന്ന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിക്ക് പകരം വെക്കാന്‍ ഒരു സാങ്കേതിക വിദ്യക്കും കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ മണലില്‍ മോഹനന്‍ അധ്യക്ഷത വഹിച്ചു. കെ.കെ.പ്രഭാശങ്കര്‍ സ്വാഗതവും സി.പി.ചന്ദ്രന്‍ നന്ദിയും പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കാന്‍ വടകരയുടെ വിവിധ ഭാഗങ്ങളിലെ സ്‌കൂളുകളില്‍ നിന്നു വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്തു
കാലത്ത് ശാസ്ത്രീയവും ആരോഗ്യകരവുമായ ഭക്ഷണരീതിയും ജീവിതരീതിയും എന്ന വിഷയത്തില്‍ നടന്ന പഠനക്ലാസ്സില്‍ എം.അനൂപ് വിഷയം അവതരിപ്പിച്ചു. കുനിയില്‍ വത്സലന്റെ അധ്യക്ഷതയില്‍ പത്മനാഭന്‍ കണ്ണമ്പ്രത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സി.കെ.സുധീര്‍ സ്വാഗതവും കെ.പി.ശ്രീധരന്‍ നന്ദിയും പറഞ്ഞു.

പി.ബാലന്‍ മാസ്റ്റര്‍ സ്മാരക അവാര്‍ഡുകള്‍ വിതരണം ചെയ്തു
ഹരിതാമൃതം ചീഫ് കോര്‍ഡിനേറ്റര്‍ ആയിരുന്ന പി.ബാലന്‍ മാസ്റ്ററുടെ പേരില്‍ വടകര വിദ്യാഭ്യസജില്ലയിലെ സ്‌കൂളുകളിലെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കയി ഏര്‍പെടുത്തിയ അവാര്‍ഡുകള്‍ ചത്തങ്കോട് എജെ മെമ്മോറിയല്‍, വൈക്കിലിശ്ശേരി യുപി, അറക്കിലാട് ജെബി എന്നീ സ്‌കൂളുകള്‍ക്ക് വിതരണം ചെയ്തു. ചെയര്‍മാന്‍ പി.പി.ദാമോദരന്‍ അവാര്‍ഡ് വിതരണം നിര്‍വഹിച്ചു. പ്രൊഫ.കെ.കെ.മഹമൂദ് അധ്യക്ഷത വഹിച്ചു. പ്രശസ്ത ചരിത്ര ഗ്രന്ഥകാരന്‍ പി.ഹരീന്ദ്രനാഥ് ബാലന്‍ മാസ്റ്റര്‍ അനുസ്മരണം നടത്തി. ടി.കെ.രാമദാസ് സ്വാഗതവും കെ.പി.വിനോദന്‍ നന്ദിയും പറഞ്ഞു.

ഔഷധ സസ്യങ്ങളുടെ പ്രാധാന്യം എന്ന വിഷയത്തെ കുറിച്ച് കെ. തങ്കച്ചന്‍ വൈദ്യര്‍ ക്ലാസെടുത്തു. ജനറല്‍ കണ്‍വീനര്‍ വി.പി.രമേശന്‍ അധ്യക്ഷത വഹിച്ചു. പി.കെ.പ്രകാശന്‍ സ്വാഗതവും ഒ.എ.ലക്ഷ്മി നന്ദിയും പറഞ്ഞു.

 

RECOMMENDED NEWS

അഴിയൂരില്‍ സോഷ്യോളജി അധ്യാപകനെ നിയമിക്കുന്നു

അധ്യാപക നിയമനം: അപേക്ഷ ക്ഷണിച്ചു

2 weeks ago
സ്റ്റേറ്റ് സ൪വ്വീസ് പെ൯ഷ൯കാ൪ പ്രക്ഷോഭത്തിലേക്ക്

സ്റ്റേറ്റ് സ൪വ്വീസ് പെ൯ഷ൯കാ൪ പ്രക്ഷോഭത്തിലേക്ക്

5 months ago

മുയിപ്പോത്ത് മരുതിയാട്ട് ലീല അമ്മ അന്തരിച്ചു

4 months ago
തുഞ്ചന്‍ ലൈബ്രറിയില്‍ പിഎസ്‌സി പരിശീലനം തുടങ്ങി

തുഞ്ചന്‍ ലൈബ്രറിയില്‍ പിഎസ്‌സി പരിശീലനം തുടങ്ങി

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal