
കുമ്മങ്കോട്ടെ ടി.കെ.കാറ്ററിംഗ് എന്ന സ്ഥാപനത്തില്‍ നിന്ന് ഇന്നലെ രാത്രി സമീപവാസി വാങ്ങിയ അല്‍ഫാമില്‍ പുഴുക്കളെ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ടി.കെ.കാറ്ററിംഗില്‍ ആരോഗ്യവിഭാഗം

നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തത്. വേവിക്കാന്‍ വേണ്ടി വെച്ച ഏകദേശം 15 കിലോ ചിക്കന്‍ മണിക്കൂറുകളോളം ഫ്രീസ് ചെയ്യാതെ അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷിച്ച നിലയിലും ദുര്‍ഗന്ധം വമിക്കുന്നതായും കണ്ടെത്തി. പഴകിയ ഭക്ഷണത്തില്‍ നിരോധിച്ച കളറുകള്‍ ചേര്‍ത്തതായും കണ്ടെത്തിയിട്ടുണ്ട്.
കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഈ സ്ഥാപനം 40 ദിവസത്തോളം ആരോഗ്യ വകുപ്പ് അടച്ചുപൂട്ടിയിരുന്നു. ഇതേ സ്ഥാപനത്തിനെതിരെ നിലവില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് കേസു ഫയല്‍ ചെയ്തതായും ആരോഗ്യവിഭാഗം അറിയിച്ചു.
കേരള പൊതുജനാരോഗ്യ നിയമം 2023 പ്രകാരം ആരോഗ്യവിഭാഗം സ്ഥാപനം അടച്ചുപൂട്ടി. പിടിച്ചെടുത്ത ഭക്ഷണസാധനങ്ങള്‍ നശിപ്പിക്കുകയും അല്‍ഫാം ഉള്‍പ്പെടെയുള്ള സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിക്കുകയും ചെയ്തു. പരിശോധനയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേന്ദ്രന്‍ കല്ലേരി, ഫുഡ് സേഫ്റ്റി ഓഫീസര്‍ ഫെബിന മുഹമ്മദ്, ജെഎച്ച്‌ഐമാരായ കെ.ബാബു, വി.പിറീന. എന്നിവര്‍ നേതൃത്വം നല്‍കി.