പുറമേരി: പഞ്ചായത്ത് 14ാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥി അഡ്വ. വിവേക് കൊടുങ്ങാം പുറത്തിന്റെ വിജയത്തിനായി കണ്‍വന്‍ഷന്‍ നടത്തി. കുനിങ്ങാട് കനാല്‍ പരിസരത്ത് സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗം കെ.കെ.ദിനേശന്‍ ഉദ്ഘാടനം ചെയ്തു. കെ.ടി.കെ ബാലകൃഷ്ണന്‍ അധ്യക്ഷനായി. സിപിഎം ഏരിയ സെക്രട്ടറി എ മോഹന്‍ ദാസ്, വി പി കുഞ്ഞികൃഷ്ണന്‍, സിപിഐ ആയഞ്ചേരി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി അഭിജിത്ത് കോറോത്ത്, കെ പി വനജ, സ്ഥാനാര്‍ഥി അഡ്വ വിവേക് കൊടുങ്ങാം പുറത്ത് എന്നിവര്‍ സംസാരിച്ചു. ടി സുധീഷ് സ്വാഗതം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സിപിഐ ആയഞ്ചേരി മണ്ഡലം അസി. സെക്രട്ടറി അഭിജിത്ത് കോറോത്ത് ഉദ്ഘാടനം ചെയ്തു. ഭാരവാഹികള്‍:
CREATOR: gd-jpeg v1.0 (using IJG JPEG v62), quality = 80
സജീന്ദ്രന്‍ കെ കെ (പ്രസിഡന്റ്), ടി സുധീഷ് (സെക്രട്ടറി), എം വി അശ്വിന്‍ (ഖജാന്‍ജി).