വടകരയിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന പി.ബാലന്റെ സ്മരണക്കായി മഹാത്മ ദേശസേവ എഡ്യുക്കേഷണല്‍ & ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ വടകര വിദ്യാഭ്യാസ ജില്ലയിലെ മികച്ച പരിസ്ഥിതി ക്ലബ്ബിനുള്ള എന്‍ഡോവ്‌മെന്റിന് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ചാത്തങ്കോട്ട്‌നട എ.ജെ.ജോണ്‍ മെമ്മോറിയല്‍ ഹൈസ്‌കൂളും യു പി വിഭാഗത്തില്‍ വൈക്കിലശ്ശേരി യുപി സ്‌കൂളും എല്‍പി വിഭാഗത്തില്‍ അറക്കിലാട് സരസ്വതി വിലാസം എംപി സ്‌കൂളും തെരഞ്ഞടുക്കപ്പെട്ടു.
എന്റോവ്‌മെന്റ് വിതരണം നാളെ (വെള്ളി) വൈകുന്നേരം അഞ്ചിന് ഹരിതാമൃതം പരിപാടിയില്‍ വടകര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.പി.ബിന്ദു നിര്‍വഹിക്കും.
പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ:വി. സുബാഷ്ചന്ദ്രബോസ് മുഖ്യപ്രഭാഷണം നടത്തും. ചരിത്രഗ്രന്ഥകാരന്‍ പി. ഹരീന്ദ്രനാഥ് പി.ബാലന്‍മാസ്റ്ററെ അനുസ്മരിച്ചു പ്രസംഗിക്കും. പ്രൊഫസർ കെ.കെ.മഹമൂദ് അധ്യക്ഷത വഹിക്കും.