Tuesday, June 17, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

തിരുവനന്തപുരത്ത് മകന്‍ അച്ഛനെ വെട്ടിക്കൊന്നു; പ്രതി കീഴടങ്ങി

February 5, 2025
in കേരളം
A A
കൊയിലാണ്ടിയില്‍ ട്രാഫിക് എഎസ്‌ഐക്ക് മര്‍ദനം
Share on FacebookShare on Twitter

തിരുവനന്തപുരം: വെള്ളറടയില്‍ വയോധികനായ പിതാവിനെ എംബിബിഎസ് വിദ്യാര്‍ഥിയായ മകന്‍ വെട്ടിക്കൊലപ്പെടുത്തി. നെ​യ്യാ​റ്റി​ൻ​ക​ര  വെള്ളറട കിളിയൂര്‍ ചരുവിളാകം ബംഗ്ലാവില്‍ ജോസാണ് (70) മരിച്ചത്. മകന്‍ പ്രജില്‍ (29) വെള്ളറട പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
തന്നെ സ്വതന്ത്രനായി ജീവിക്കാന്‍ അനുവദിക്കാത്തതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രജില്‍ പോലീസിന് മൊഴി നല്‍കി. ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ബുധനാഴ്ച രാത്രി 9.45ഓടെയായിരുന്നു സംഭവം. ജോസിന്റെ ഭാര്യ സുഷമയുടെ നിലവിളികേട്ടെത്തിയ നാട്ടുകാരാണ് ജോസിനെ വീടിന്റെ അടുക്കളയില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോസിന്റെ നെഞ്ചിലും കഴുത്തിലുമാണ് വെട്ടേറ്റത്. സംഭവത്തെ തുടര്‍ന്ന് ബോധരഹിതയായ സുഷമയെ നാട്ടുകാര്‍ വെള്ളറട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പാറശാല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.
ചൈനയില്‍ എംബിബിഎസ് വിദ്യാര്‍ഥിയായിരുന്ന പ്രജില്‍ പരീക്ഷയെഴുതിയെങ്കിലും വിജയിച്ചിരുന്നില്ല. കോവിഡിനെ തുടര്‍ന്ന് നാട്ടിലെത്തിയ ഇയാള്‍ മാതാപിതാക്കള്‍ക്കൊപ്പം വീട്ടില്‍ തന്നെയായിരുന്നു കൂടുതല്‍ സമയവും. ഇയാള്‍ വീടിന് പുറത്തിറങ്ങാറില്ലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ജോസ് വര്‍ഷങ്ങളായി കിളിയൂരില്‍ ബ്രദേഴ്‌സ് ട്രേഡേഴ്‌സ് എന്ന സ്ഥാപനം നടത്തുകയാണ്. മകള്‍ പ്രജില വിവാഹിതയായി ചെന്നൈയിലാണ് താമസം.

RECOMMENDED NEWS

താനൂരില്‍ പെണ്‍കുട്ടികള്‍ നാടുവിട്ട സംഭവം: കൂടെ യാത്ര ചെയ്ത യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

താനൂരില്‍ പെണ്‍കുട്ടികള്‍ നാടുവിട്ട സംഭവം: കൂടെ യാത്ര ചെയ്ത യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

3 months ago
സ്‌കൂള്‍ പ്രവര്‍ത്തനത്തെ തകിടം മറിക്കുന്ന ഹയര്‍ സെക്കണ്ടറി പരീക്ഷ ഡ്യൂട്ടി ഒഴിവാക്കുക : കെയുടിഎ

സ്‌കൂള്‍ പ്രവര്‍ത്തനത്തെ തകിടം മറിക്കുന്ന ഹയര്‍ സെക്കണ്ടറി പരീക്ഷ ഡ്യൂട്ടി ഒഴിവാക്കുക : കെയുടിഎ

4 months ago

കിഴൂര്‍ കുന്നുമ്മല്‍ താഴെ വള്ളില്‍ കല്യാണി അന്തരിച്ചു

6 months ago
കേരളമെന്താ ഇന്ത്യയിലല്ലേ; തിരുവള്ളൂര്‍ പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി എല്‍ഡിഎഫ്

കേരളമെന്താ ഇന്ത്യയിലല്ലേ; തിരുവള്ളൂര്‍ പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി എല്‍ഡിഎഫ്

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal