തൊട്ടില്‍പാലം: കുറ്റ്യാടി ചുരത്തില്‍ കാറിന് തീപിടിച്ച് പൊള്ളലേറ്റ്
ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കുണ്ടുതോട് പി.പി.രാജന്‍ എന്ന ദാസന്‍ ആണ് മരിച്ചത്. കഴിഞ്ഞ മാസം 31 നായിരുന്നു അപകടം. കുറ്റ്യാടി ചുരത്തിലെ മൂന്നാം വളവില്‍ രാജന്‍ സഞ്ചരിച്ച കാറിന് തീപിടിക്കുകയായിരുന്നു. കാറില്‍ നിന്നു പുക ഉയരുന്നത് കണ്ട നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയുണ്ടായി.
കാറിന്റെ ഗ്ലാസ് പൊളിച്ച് കാറിനുള്ളില്‍ പൊള്ളലേറ്റു കിടന്ന രാജനെ പുറത്തെടുത്തു. തുടര്‍ന്ന് തൊട്ടില്‍പ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം.