Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ഹോട്ടല്‍ ഉടമ അറസ്റ്റില്‍

February 5, 2025
in പ്രാദേശികം
A A
ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ഹോട്ടല്‍ ഉടമ അറസ്റ്റില്‍
Share on FacebookShare on Twitter

കോഴിക്കോട്: മുക്കത്ത് മാമ്പറ്റയില്‍ ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച

കേസില്‍ ഹോട്ടല്‍ ഉടമ ദേവദാസ് അറസ്റ്റില്‍. തൃശൂര്‍ കുന്നംകുളത്തുവച്ച് നിന്നാണ് ഇയാള്‍ പിടിയിലായത്. പ്രതിയെ മുക്കം പോലീസ് സ്റ്റേഷനിലെത്തിച്ചു. ദേവദാസിന്റെ ഉടമസ്ഥതയിലുള്ള സങ്കേതം എന്ന ഹോട്ടലിലെ ജീവനക്കാരിയായിരുന്ന പെണ്‍കുട്ടിക്ക് നേരെയാണ് പീഡനശ്രമം നടന്നത്.

കെട്ടിടത്തില്‍ നിന്ന് ചാടിയ പെണ്‍കുട്ടി ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഒന്നാം പ്രതിയാണ് ദേവദാസ്. കൂട്ടുപ്രതികളും ഹോട്ടല്‍ ജീവനക്കാരുമായ റിയാസ്, സുരേഷ് എന്നിവര്‍ ഉടന്‍ പിടിയിലാകുമെന്നാണ് സൂചന. ശനിയാഴ്ച രാത്രിയോടെ ഹോട്ടലിലെ ജീവനക്കാര്‍ താമസിക്കുന്നയിടത്തേക്ക് അതിക്രമിച്ചെത്തി കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഭയന്ന പെണ്‍കുട്ടി കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടി. വാരിയെല്ലിനും നട്ടെല്ലിനും ഗുരുതര പരിക്കേറ്റ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ദേവദാസ് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെയും കുട്ടി നിലവിളിക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഫോണില്‍ ഗെയിം കളിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലെ സ്‌ക്രീന്‍ റെക്കോഡില്‍ പതിഞ്ഞതാണ് ദൃശ്യങ്ങള്‍.

RECOMMENDED NEWS

ബിസോണ്‍ കലോത്സവം: മീഡിയ സെന്റര്‍ തുറന്നു

4 months ago

നാദാപുരം ബാര്‍ അസോസിയേഷന്‍; പ്രമോദ് കക്കട്ടില്‍ പ്രസിഡന്റ്, എന്‍.ഷനോജ് ജനറല്‍ സെക്രട്ടറി

5 months ago
22 കോടിയുടെ വികസനകുതിപ്പ്; കെട്ടും മട്ടും മാറി വടകര റെയില്‍വേ സ്റ്റേഷന്‍

22 കോടിയുടെ വികസനകുതിപ്പ്; കെട്ടും മട്ടും മാറി വടകര റെയില്‍വേ സ്റ്റേഷന്‍

2 months ago

അതിദരിദ്രരില്ലാത്ത കേരളം പദ്ധതി: വളയത്തിന് പുരസ്കാരം

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal