കക്കട്ട്: വട്ടോളി സംസ്‌കൃതം ഹൈസ്‌കൂള്‍ 1980 എസ്എസ്എല്‍സി ബാച്ചിലെ വിദ്യാര്‍ഥികള്‍ ഷഷ്ടിപൂര്‍ത്തിയുടെ മധുരവുമായി
2025 ല്‍ ഒത്തു കൂടി. ആ ബാച്ചിലെ മൊത്തം വിദ്യാര്‍ഥികളുടെ ഷഷ്ടിപൂര്‍ത്തി പുനര്‍ന്നവ എന്ന പേരില്‍ ആഘോഷിക്കുകയായിരുന്നു. മാരാര്‍ മാസ്റ്റര്‍-കാര്‍ത്യായനി ടീച്ചര്‍ നഗറില്‍ (പ്രവീണാലയം) രാവിലെ 9.30 മുതല്‍ നാലു വരെയായിരുന്നു ആഘോഷം. വീണ്ടുമൊരു മുള പൊട്ടല്‍ എന്നര്‍ഥം വരുന്ന പുനര്‍ന്നവ പോലെ ഏവരും ഉന്മേഷത്തോടെ സംഗമം ആഘോഷിച്ചു. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് പി.രാജ്കുമാര്‍ ഷഷ്ടി പൂര്‍ത്തി ആഘോഷം ഉദ്ഘാടനം ചെയ്തു.
