
നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്ത് ഇരുപതാം വാര്‍ഡിലെ എരോത്ത് റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി നിര്‍വഹിച്ചു. ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. വാര്‍ഡ് മെമ്പര്‍ സി.ടി.കെ.സമീറ അധ്യക്ഷത വഹിച്ചു.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ.നാസര്‍, അഷ്‌റഫ് പറമ്പത്ത്, സുഹറ പുതിയാറക്കല്‍, കണ്ണോത്ത് കുഞ്ഞാലി ഹാജി എന്നിവര്‍ സംബന്ധിച്ചു.