വടകര: സര്‍ക്കാരും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും നെല്‍കൃഷി പുനഃസ്ഥാപിക്കുന്നതിനായി തൊഴിലുറപ്പ് പദ്ധതിയില്‍
ഉള്‍പ്പെടുത്തി നെല്‍വയലുകളില്‍ നടവരമ്പുകളും ഇടവരമ്പുകളും കൈത്തോടുകളും നിര്‍മിക്കണമെന്ന് മഹാത്മ ദേശസേവാ എഡ്യുക്കേഷണല്‍ & ചാരിറ്റബിള്‍ ട്രസ്റ്റ് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. വരമ്പുകള്‍ ഇല്ലാത്തതിനാല്‍ വെള്ളം പരന്നൊഴുകി നെല്‍ച്ചെടികളുടെ തട പൊട്ടിപ്പോകുന്നത് കാരണം വിളവില്ലാതാവുകയാണ്. മഴക്കാലങ്ങളില്‍ കൃഷിപരിപാലനത്തിനായി കൃഷിയിടങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്തതിനാല്‍ നെല്‍കൃഷി നിലച്ചിരിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
ഹരിതാമൃതം ജനറല്‍ കണ്‍വീനര്‍ പുറന്തോടത്ത് ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ടി.ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി എന്‍.കെ.അജിത്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ പി.പി.പ്രസീത്കുമാര്‍ വരവ്ചിലവ് കണക്കും ബജറ്റും അവതരിപ്പിച്ചു. വിനോദ് ചെറിയത്ത് അനുശോചനപ്രമേയം അവതരിപ്പിച്ചു. കണ്ണോത്ത് നാരായണന്‍, ഡോ:പി.കെ.സുബ്രഹ്‌മണ്യന്‍, പി.എം.വല്‍സലന്‍, വി.പി.ശിവകുമാര്‍, കെ.ഗീത, പി.രജനി, വി.പി.ചിത്രാഭായി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.