
വളയം: പ്രണവം അച്ചംവീട് വാര്‍ഷിക ജനറല്‍ ബോഡി യോഗം 2025-26 വര്‍ഷത്തെ
ഭരണസമിതിക്ക് രൂപം നല്‍കി. ക്ലബ് പ്രസിഡന്റായി എ.പി.നിധിന്‍ കൃഷ്ണയും സെക്രട്ടറിയായി പി.സി.ഷാജിയും ഖജാന്‍ജിയായി പി.പി.ലിനീഷും തെരഞ്ഞെടുക്കപ്പെട്ടു.
വളയം ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ കുങ്കിയുള്ളതില്‍-കുണ്ടുള്ള പറമ്പ് ഭാഗത്ത് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കുടിവെള്ള പ്രശ്‌നം പരിഹരിക്കാനും പ്രണവം ക്ലബിന് മുന്‍ വശത്തെ മിനി മാസ്സ് ലൈറ്റ് പ്രവര്‍ത്തനയോഗ്യമാക്കാനുമുള്ള നടപടി സ്വീകരിക്കാണമെന്ന് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.