പേരാമ്പ്ര: മൊബൈല്‍ ഫോണ്‍ സ്‌ക്രീനില്‍ അധികസമയം ചെലവഴിക്കുന്നതും ഷോര്‍ട്ട് വീഡിയോകള്‍ നിരന്തരം കാണുന്നതും
ഓര്‍മശക്തി കുറയാന്‍ കാരണമാകുമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ മനഃശാസ്ത്ര വിദഗ്ധ ഡോ. വര്‍ഷാ വിദ്യാധരന്‍ മുന്നറിയിപ്പ് നല്‍കി. പുതിയ തലമുറയ്ക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കൂടുന്നതില്‍ ഈ പ്രവണത പ്രധാന ഘടകമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. എരവട്ടൂര്‍ പള്ളിയറ ഭഗവതി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠയോടനുബന്ധിച്ച് മാതൃസംഗമ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടന്ന ആരോഗ്യ ബോധവല്‍ക്കരണ ക്ലാസില്‍ ‘മനുഷ്യമനസ്സിന്റെ മനഃശാസ്ത്രം’ എന്ന വിഷയത്തില്‍ ക്ലാസെടുക്കുകയായിരുന്നു അവര്‍.
പരിപാടി ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പി.കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. രമ കെ.സുരഭി അധ്യക്ഷത വഹിച്ചു. ക്ഷേത്ര നവീകരണ
പ്രസിഡന്റ് സി.എച്ച്.മാധവന്‍ നായര്‍, എം.ചന്ദ്രന്‍ മനോരമ, ജി.കെ.കുഞ്ഞിക്കണ്ണന്‍, പി.കെ.ബാലന്‍ നായര്‍, എന്‍.കെ.നാരായണന്‍ എന്നിവര്‍ സംസാരിച്ചു. രാധാ ദാസന്‍ സ്വാഗതവും സി.കെ.ചന്ദ്രിക നന്ദിയും പറഞ്ഞു.

പരിപാടി ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പി.കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. രമ കെ.സുരഭി അധ്യക്ഷത വഹിച്ചു. ക്ഷേത്ര നവീകരണ
