Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ലഹരിക്കെതിരെ നടപടി ശക്തമാക്കണം; എസ്പി ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

February 1, 2025
in പ്രാദേശികം
A A
ലഹരിക്കെതിരെ നടപടി ശക്തമാക്കണം; എസ്പി ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
Share on FacebookShare on Twitter

വടകര: ലഹരിക്കെതിരെ നടപടി ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് എസ്എസ്എഫ് കോഴിക്കോട് നോര്‍ത്ത് ജില്ലാ കമ്മറ്റി റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. കരിമ്പനപ്പാലത്തു നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നുറുകണക്കിന് പ്രവര്‍ത്തകര്‍ അണി ചേര്‍ന്നു. മാര്‍ച്ച് എസ്പി ഓഫീസിന് സമീപം ബാരിക്കേഡ് തീര്‍ത്ത് പോലീസ് തടഞ്ഞു. എസ്എസ്എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡന്റ് റഷീദ് മുസല്യാര്‍ ആയഞ്ചേരി, എസ്എസ്എഫ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.വി.പി.കെ.ഉമറലി എന്നിവര്‍ സംസാരിച്ചു.
വര്‍ധിച്ചു വരുന്ന ലഹരി, സൈബര്‍ ക്രൈം പ്രശ്‌നങ്ങളെ നയപരമായും പ്രായോഗികമായും നേരിടുന്നതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനും എക്‌സിക്യൂട്ടീവ് ബോഡിക്കുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. അധികാരികളുടെ ഭാഗത്തു നിന്ന് ഉണ്ടാവേണ്ട ജാഗ്രതയെ ഓര്‍മപ്പെടുത്തുക എന്നതാണ് മാര്‍ച്ചിന്റെ ലക്ഷ്യമെന്ന് ഇവര്‍ വ്യക്തമാക്കി. ജില്ലയിലെ 339 യൂണിറ്റുകളില്‍ നിന്നുള്ളവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. ‘അധികാരികളെ നിങ്ങളാണ് പ്രതി’എന്ന പ്രമേയത്തില്‍ നടക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായാണ് മാര്‍ച്ച്.
ജില്ലാ പ്രസിഡന്റ് ഷാഫി അഹ്‌സനി, മുജീബ് സഖാഫി, അന്‍വര്‍ സഖാഫി, ഷഫീഖ് നൂറായി, അഡ്വ.വി.പി.കെ.ഉമറലി എന്നിവര്‍ നേതൃത്വം നല്‍കി.

RECOMMENDED NEWS

വടകരോത്സവത്തിന് ഓര്‍ക്കാട്ടേരി ഒരുങ്ങുന്നു; മൂന്ന് ദിവസം നൂറിലേറെ പ്രതിഭകളുടെ കലാവിരുന്ന്

വടകരോത്സവത്തിന് ഓര്‍ക്കാട്ടേരി ഒരുങ്ങുന്നു; മൂന്ന് ദിവസം നൂറിലേറെ പ്രതിഭകളുടെ കലാവിരുന്ന്

4 weeks ago

കലക്ടറേറ്റ് മാര്‍ച്ചില്‍ അണിനിരക്കും

1 month ago
താ​നൂ​രി​ൽ​നി​ന്ന് കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​നി​ക​ളെ ക​ണ്ടെ​ത്തി​യ പോ​ലീ​സി​നെ അ​ഭി​ന​ന്ദി​ച്ച് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

വെട്ടിയ മുടി കേരളത്തിലെ കേന്ദ്രമന്ത്രിമാർ വഴി കേന്ദ്രസർക്കാരിന് കൊടുത്തയക്കണം: വി ശിവൻകുട്ടി

2 months ago

വളയം യുപി സ്‌കൂള്‍ ശതാബ്ദി: ചിത്ര ശില്‍പ പ്രദര്‍ശനം ശ്രദ്ധേയമായി

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal