Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ആലപ്പുഴയില്‍ വീടിനു തീപിടിച്ച് വൃദ്ധദമ്പതികള്‍ മരിച്ചു; സംഭവത്തില്‍ ദുരൂഹത, മകന്‍ കസ്റ്റഡിയില്‍

February 1, 2025
in കേരളം
A A
Share on FacebookShare on Twitter

 

ആലപ്പുഴ: ആലപ്പുഴ മാന്നാറില്‍ വീടിന് തീ പിടിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ചു. സംഭവത്തില്‍ മകന്‍ വിജയന്‍ പോലീസ് കസ്റ്റഡിയില്‍. വിജയന്‍ മാതാപിതാക്കളെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇയാള്‍ സ്ഥിരമായി വധഭീഷണി മുഴക്കിയിരുന്നുവെന്ന് വൃദ്ധ ദമ്പതികളുടെ കൊച്ചുമകന്‍ വിഷ്ണു പ്രതികരിച്ചു. സ്വത്ത് തര്‍ക്കം ഉണ്ടായിരുന്നുവെന്നും രണ്ട് ദിവസം മുമ്പും വിജയന്‍ മാതാപിതാക്കളെ മര്‍ദിച്ചിരുന്നുവെന്നും വിഷ്ണു പറയുന്നു.
ആലപ്പുഴ മാന്നാറില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടില്‍ രാഘവന്‍ (92), ഭാര്യ ഭാരതി (90) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. വീട് കത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ വീടിന് എങ്ങനെ തീപിടിച്ചു എന്നതിനെ കുറിച്ച് വ്യക്തമല്ല. മകനും താമസിച്ച വീടാണ് തീപിടിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തില്‍ ദുരൂഹതയുണ്ടെന്നാണ് പോലീസ് പറയുന്നത്. അയല്‍വാസികളുടെയടക്കം മൊഴിയെടുത്ത് വരികയാണ് പോലീസ്.

 

RECOMMENDED NEWS

ആസ്വാദകരുടെ മനംകവര്‍ന്ന് മെഗാതിരുവാതിര

4 months ago

ഇലക്ട്രിക് പോസ്റ്റ് ദേഹത്തുവീണ് സ്ത്രീ മരിച്ചു

5 months ago
സ്ത്രീത്വത്തെ അപമാനിക്കുന്നവർക്ക് മുന്നറിയിപ്പുമായി  മുഖ്യമന്ത്രി

സ്ത്രീത്വത്തെ അപമാനിക്കുന്നവർക്ക് മുന്നറിയിപ്പുമായി  മുഖ്യമന്ത്രി

5 months ago
റേഷന്‍ പ്രതിസന്ധി രൂക്ഷം; അടിയന്തിര നടപടിയില്ലെങ്കില്‍ സമരമെന്ന് കോണ്‍ഗ്രസ്

റേഷന്‍ പ്രതിസന്ധി രൂക്ഷം; അടിയന്തിര നടപടിയില്ലെങ്കില്‍ സമരമെന്ന് കോണ്‍ഗ്രസ്

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal