മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു. കേസിൽ പ്രതികളായ സരിതനായർ, ബിജു രാധാകൃഷ്ണൻ, മണിമോൻ എന്നിവരെയാണ് കൊയിലാണ്ടി മജിസ്ട്രേറ്റ് അജി കൃഷ്ണൻ വെറുതെ വിട്ടത്. കോഴിക്കോട് എരഞ്ഞിക്കൽ മൊകവൂർ വിൻസൻ്റ് സൈമൺ എന്നയാൾ നൽകിയ കേസിലാണ് വിധി.
ടീം സോളാർ കമ്പനിയുടെ പാലക്കാട്, തൃശൂർ ജില്ലകളുടെ ഡീലർഷിപ്പ് അനുവദിക്കാമെന്ന് പറഞ്ഞ് പരാതിക്കാരനിൽ നിന്ന് പന്ത്രണ്ട് ലക്ഷം രൂപ കൈവശപ്പെടുത്തിയതിനു ശേഷം ഡീലർഷിപ്പ് അനുവദിക്കാതേയും പണം തിരിച്ചു കൊടുക്കാതെയും വഞ്ചിച്ചുവെന്നാണ് കേസ്. ചെക്കുകൾ നൽകിയെങ്കിലും അക്കൗണ്ടിൽ പണമില്ലാതെ മടങ്ങി. 2014ൽ ചാർജ് ചെയ്ത കേസിൽ പരാതി ഭാഗം 32 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു.
കേസിൽ 10 വർഷങ്ങൾക്കു ശേഷമാണ് മുഴുവൻ പ്രതികളും കുറ്റക്കാരല്ലെന്ന് കണ്ട് പ്രതികളെ വെറുതെ വിട്ടത്. പ്രതികൾക്കുവേണ്ടി അഡ്വ. കെ. കെ. ലക്ഷ്മിഭായ് , അഡ്വ. എം. മഹേഷ്, അഡ്വ.അലക്സ് ജോസഫ്, അഡ്വ.നിഷ കെ പീറ്റർ എന്നിവർ ഹാജരായി.