വടകര: ബുധനാഴ്ച ആരംഭിച്ച സിപിഎം ജില്ലാസമ്മേളനം നാളെ (വെള്ളി) സമാപിക്കും. വൈകുന്നേരം വടകരയില്‍ റെഡ് വളണ്ടിയര്‍
മാര്‍ച്ചും ബഹുജനറാലയും നടക്കും. അര ലക്ഷം പേര്‍ റാലിയില്‍ അണിനിരക്കുമെന്ന് പാര്‍ട്ടി നേതാക്കളായ കെ.കെ.ലതിക, കെ.കെ.ദിനേശന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൂന്ന് കേന്ദ്രങ്ങളില്‍ നിന്നായി നാലു മണിക്ക് റെഡ് വളണ്ടിയര്‍
മാര്‍ച്ച് പുറപ്പെടും. നാരായണനഗറിലെ സീതാറാംയെച്ചൂരി നഗറില്‍ നടക്കുന്ന പൊതുസമ്മേളനം അഞ്ചു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവന്‍, കേന്ദ്രകമ്മറ്റി അംഗം എളമരം കരീം, ടി.പി.രാമകൃഷ്ണന്‍, പി.എ. മുഹമ്മദ് റിയാസ്, പുത്തലത്ത് ദിനേശന്‍. പി.മോഹനന്‍ തുടങ്ങിയവര്‍ സംസാരിക്കും.
ജില്ലാസെക്രട്ടറി അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ രണ്ടു മണിക്കൂര്‍ ഗ്രൂപ്പ് ചര്‍ച്ചയും അഞ്ചര മണിക്കൂര്‍ പൊതുചര്‍ച്ചയും നടന്നു. 16 ഏരിയാകമ്മറ്റികളെ പ്രതിനിധീകരിച്ച് 12 വനിതകള്‍ ഉള്‍പ്പെടെ 45 പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ചകള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനും ജില്ലാസെക്രട്ടറി പി.മോഹനനും മറുപടി പറഞ്ഞു.
സര്‍വകലാശാലകള്‍ കാവിവല്‍ക്കരിക്കുന്നതിനും കച്ചവടവല്‍ക്കരിക്കുന്നതിനുമുള്ള സംഘപരിവാര്‍ നീക്കത്തിനെതിരെയും മോദി
സര്‍ക്കാരിന്റെ സ്ത്രീ വിരുദ്ധ നീക്കങ്ങള്‍ക്കെതിരെയും തരിശു പാടശേഖരങ്ങള്‍ കൃഷി യോഗ്യമാക്കുക എന്ന് ആവശ്യപ്പെടുന്നതുമായ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു