ഇന്ന് രാവിലെയാണ് ഗോഡൗണിലെ യുപിഎസ് ബാറ്ററിയില്‍ നിന്ന് തീയും പുകയും ഉയര്‍ന്നത്. വടകര ഫയര്‍ സ്റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ രണ്ട് യൂനിറ്റ് ഫയര്‍എഞ്ചിന്‍ എത്തി തീപൂര്‍ണമായും കെടുത്തി. ലക്ഷങ്ങള്‍ വിലവരുന്ന ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ അകത്തുണ്ടായിരുന്നു.
വടകര ഫയര്‍ സ്റ്റേഷന്‍ സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ആര്‍.ദീപക്കിന്റെ നേതൃത്വത്തില്‍ കെ.പി.ബിജു, എ.പി.ഷൈനേഷ്, എം.ടി.റാഷിദ്, അമല്‍ രാജ്, ടി.ഷിജേഷ്, സി.കെ.അര്‍ജുന്‍, കെ.എം.വിജീഷ്, കെ.സന്തോഷ്, കെ.സുബൈര്‍, ആര്‍.രതീഷ് എന്നിവര്‍ ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയര്‍ഫോഴ്‌സ് അറിയിച്ചു.