പാതയോരത്ത് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കുകളും ബോട്ടിലുകളും വാര്‍ഡ് മെമ്പര്‍ എ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ ശേഖരിച്ച് ഹരിതകര്‍മസേനയ്ക്ക് കൈമാറി. വലിച്ചെറിയല്‍ മുക്ത വാര്‍ഡ് എന്ന സ്വപ്ന സുന്ദരമായ ഗ്രാമം ഉണ്ടാക്കിയെടുക്കുന്നതിനുള്ള പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് പദ്ധതി തയ്യാറാക്കിയത്.
സന്നദ്ധ സേവകര്‍ക്കുള്ള സമ്മാനം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജീവന്‍ കീഴല്‍ കൈമാറി. ശങ്കരന്‍ പൊതുവാണ്ടി, മാതു കുറ്റിക്കാട്ടില്‍, പട്ടേരി മാത, കണ്ണന്‍ തിയ്യര്‍ കുന്നത്ത്, എ. വി ശാന്ത , മഞ്ചക്കണ്ടി ജാനു, നാരായണി ചെട്ട്യാം പറമ്പത്ത്, ലീലദേവി കുന്നത്തുമ്മല്‍ താഴ, കെ. കെ ഷൈനി, രാധ കുറ്റിക്കാട്ടില്‍, നാരായണി, വെള്ളോടത്തില്‍ നാരായണി, ദീപ തിയ്യര്‍ കുന്നത്ത്, മോളി പട്ടേരിക്കുനി, ഹരിത കര്‍മസേന അംഗങ്ങളായ മാലതി ഒന്തമ്മല്‍, നിഷ നുപ്പറ്റ വാതുക്കല്‍ ആശാവര്‍ക്കര്‍ ടി.കെ റീന തുടങ്ങിയവര്‍ സേവന പ്രവര്‍ത്തനത്തില്‍ പങ്കാളികളായി