വടകര: തോടന്നൂർ ജൈവ ഗ്രാമത്തിന്റെ വേനൽക്കാല പച്ചക്കറി കൃഷിക്ക് തുടക്കം. വിത്ത്
നടീൽ ഉത്സവം ഡോക്ടർ. കെ. മുഹമ്മദ് മുല്ലക്കാസ് ഉദ്ഘാടനം ചെയ്തു. കോട്ടപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് രാധാകൃഷ്ണൻ ഇടത്തട്ട, കൃഷി ഓഫീസർ പി.അഞ്ജലി, എ.ഗോപാലൻ, പി. കെ അനീഷ്. കരിമ്പാക്കണ്ടി അബ്ദുറഹ്മാൻ ഹാജി, പി.കെ മൊയ്തു. കെ.എം സജീവൻ, മൊയ്തു നെല്ലിയുള്ളതിൽ, ജൈവഗ്രാമം പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
രണ്ട് ഏക്കർ സ്ഥലത്ത് പൂർണമായും ജൈവരീതിയിൽ വ്യത്യസ്ത ഇനം പച്ചക്കറികളാണ് ജൈവഗ്രാമത്തിൽ കൃഷി ചെയ്യുന്നത്.