പോലീസ് പിടികൂടി. കൊയിലാണ്ടി എടക്കാട് മാവിളിച്ചിക്കണ്ടി എസ്. എസ്. സൂര്യൻ (24) എന്നയാളെയാണ് ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തത്. ന്യൂ മാഹി സ്വദേശിയായ കേന്ദ്ര ഗവൺമെൻ്റ് ജീവനക്കാരൻ കഴിഞ്ഞ ഡിസംബർ ആറിന് മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട സ്കൂട്ടർ കളവുചെയ്ത സംഭവത്തിലാണ് അറസ്റ്റ്. പോലീസിൽ പരാതി ലഭിച്ചതിനെ തുടർന്ന് ചോമ്പാല എസ്ഐ വി.കെ മനീഷ് അന്വേഷണം നടത്തി വരികയായിരുന്നു. അന്വേഷണത്തിൽ കളവ് ചെയ്ത സ്കൂട്ടറുമായി പ്രതിസൂര്യൻ പോകുന്നതിന്റെ ക്യാമറ ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി. അതിനിടയിൽ കൊയിലാണ്ടിയിൽ നിന്ന് കളവ് ചെയ്ത ബാറ്ററിയുമായി ഇതേ സ്കൂട്ടറിൽ പോകവെ കൊയിലാണ്ടി പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കുകയുണ്ടായി. കോടതിയിൽ നിന്നു ജാമ്യം നേടിയ ഇയാളെ ചോമ്പാല പോലീസ് അന്വേഷിക്കുന്നതറിഞ്ഞ് പാലക്കാട്ടേക്ക് കടക്കുകയും ചെയ്തിരുന്നു.
പ്രതി പാലക്കാട് നിന്നു തിരിച്ചു വരുന്നതായി മനസ്സിലാക്കിയ എസ്ഐ മനീഷിൻറെ നേതൃത്വത്തിൽ ചോമ്പാല പോലീസ് കൊയിലാണ്ടിയിൽ നിന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഷീജ എ എം 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.