Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ലഹരിയും കൊലയും സാമാന്യവത്കരിക്കപ്പെടുന്നത് ആപത്കരം: വിസ്ഡം യൂത്ത് കോൺക്ലേവ്

January 27, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

വടകര: ലഹരിയും കൊലയും സാമാന്യവത്കരിക്കപ്പെടുന്നത് ആപത്കരമാണെന്നു വിസ്ഡം

ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ ജില്ലാ യൂത്ത് കോൺക്ലേവ് അഭിപ്രായപ്പെട്ടു. ലഹരി വ്യാപനവും വർധിക്കുന്ന കൊലപാതകങ്ങളും സമൂഹത്തെ വെല്ലുവിളിക്കുന്ന നിലയിലേക്ക് വളരുന്നതിനെ ഗൗരവപൂർവം നേരിടണമെന്നും കോൺക്ലേവ് ആവശ്യപ്പെട്ടു.

യുവാക്കളിൽ കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങൾ പെരുകുന്നത് മദ്യവും ലഹരിയും ഉപയോഗിക്കുന്നത് കൊണ്ടാണന്നറിഞ്ഞിട്ടും മദ്യം വ്യാപകമാക്കാനുള്ള ശ്രമം യുവാക്കളോടുള്ള ക്രൂരതയാണ്. ഇതിനെതിരെ സമൂഹം രംഗത്ത് വരണം. വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് കെ. താജുദ്ദീൻ സ്വലാഹി കോൺക്ലേവ് ഉദ്ഘാടനം ചെയ്തു.

വിസ്ഡം ഇസ്ലാമിക് യൂത്ത് ജില്ലാ പ്രസിഡണ്ട് സാജിദ് ബിസ്മി അധ്യക്ഷത വഹിച്ചു.
വിസ്ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ നിഷാദ് സലഫി മുഖ്യ പ്രഭാഷണം നടത്തി. ലജ്നത്തുൽ ബുഹൂസുൽ ഇസ്ലാമിയ്യ നിർവാഹക സമിതി അംഗം ഹംസ മദീനി, വിസ്ഡം ജില്ലാ സെക്രട്ടറി കെ ജമാൽ മദനി, വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറിമാരായ യു മുഹമ്മദ്‌ മദനി, ജംഷീർ സ്വലാഹി, സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ സഫീർ അൽ ഹികമി,  പി. എച്ച് മെഹബൂബ് അലി പി. എച്ച് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി ഷമീർ മൂടാടി, സഹഭാരവാഹികളായ വി.കെ ഉനൈസ് സ്വലാഹി, ടി.എൻ ഷക്കീർ സലഫി, സി. പി സജീർ, റഫാൻ കൊയിലാണ്ടി, ആശിഖ് വടകര എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി.

അടുത്ത ആറ് മാസത്തേക്കുള്ള പ്രവർത്തന രൂപരേഖ സെക്രട്ടറി അവതരിപ്പിച്ചു.
വിസ്ഡം ജില്ലാ ട്രഷറർ സി.പി സാജിദ്, സെക്രട്ടറി നൗഫൽ അഴിയൂർ, വടകര മണ്ഡലം പ്രസിഡണ്ട് ബഷീർ മണിയൂർ, വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ പ്രസിഡണ്ട് മുനിസ് അൻസാരി എന്നിവർ സംബന്ധിച്ചു.

RECOMMENDED NEWS

കെ.പി കൊറുമ്പന്റെ പതിനാറാം ചരമവാര്‍ഷികം ആചരിച്ചു

കെ.പി കൊറുമ്പന്റെ പതിനാറാം ചരമവാര്‍ഷികം ആചരിച്ചു

5 days ago
ഭവന നിര്‍മാണത്തിനും കാര്‍ഷിക മേഖലക്കും ഊന്നല്‍; വേളത്ത് 36 കോടിയുടെ ബജറ്റ്

ഭവന നിര്‍മാണത്തിനും കാര്‍ഷിക മേഖലക്കും ഊന്നല്‍; വേളത്ത് 36 കോടിയുടെ ബജറ്റ്

3 months ago
മാപ്പിള സാഹിത്യ സെമിനാര്‍ ശ്രദ്ധേയമായി

മാപ്പിള സാഹിത്യ സെമിനാര്‍ ശ്രദ്ധേയമായി

4 weeks ago
ശോഭാ സുരേന്ദ്രന്റെ വീടിനു സമീപത്ത് സ്‌ഫോടക വസ്തു എറിഞ്ഞു; അന്വേഷണം ഊര്‍ജിതം

ശോഭാ സുരേന്ദ്രന്റെ വീടിനു സമീപത്ത് സ്‌ഫോടക വസ്തു എറിഞ്ഞു; അന്വേഷണം ഊര്‍ജിതം

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal