മുനയൊടിക്കുന്ന തരത്തിലാണ് ബിജെപിയുടെ സംസ്ഥാന തലത്തിൽ നടക്കുന്ന സംഘടനാ തെരഞ്ഞെടുപ്പെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ പറഞ്ഞു. വടകരയിൽ സി.ആർ പ്രഫുൽ കൃഷണന്റെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘടനാതലത്തിൽ അധികാര വികേന്ദ്രീകരണത്തിലൂടെ പാർട്ടിയെ ശക്തിപ്പെടുത്താനും അതുവഴി ഊർജ്ജസ്വലരായ നേതൃത്വത്തെ വാർത്തെടുക്കലുമാണ് സംഘടനാ തെരഞ്ഞെടുപ്പ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. സിപിഎമ്മും കോൺഗ്രസും ഉൾപ്പെടെയുള്ള രാഷ്ട്രീയപാർട്ടികൾ സ്ത്രീകൾക്ക് വേണ്ടി നടത്തുന്ന വാദം പ്രസ്താവനയിൽ മാത്രം ഒതുങ്ങുമ്പോൾ ബിജെപി പ്രവൃത്തിപഥത്തിൽ അത് കാണിച്ചു കൊടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ വൈസ് പ്രസിഡണ്ടും ജില്ലാ ഭരണാധികാരിയുമായ അഡ്വ: ജയസൂര്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വി.കെ സുജീവൻ ആമുഖ പ്രഭാഷണം നടത്തി . ബിജെപി ദേശീയ നിർവാഹക സമിതി അംഗം കെ.പി.ശ്രീശൻ, സംസ്ഥാന വക്താവ് അഡ്വ: വി.പി.ശ്രീപത്മനാഭൻ, കാമരാജ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് കാളിയത്ത്, കാമരാജ് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ജയേഷ് കൂട്ടാലിട, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് കുമാർ, മേഖല ഉപാധ്യക്ഷൻ എം.പി രാജൻ, ജില്ലാ ഉപാധ്യക്ഷ വിജയലക്ഷ്മി, ശ്രീധരൻ , പ്രദീപൻ കൈനാട്ടി, സി.പി. കൃഷ്ണൻ എന്നിവർ സംസാരിച്ചു.