തിരുവനന്തപുരം: വ്യാപാരികള്‍ റേഷന്‍ സമരത്തില്‍ നിന്നു പിന്‍മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി കെ എന്‍
ബാലഗോപാല്‍.
ജനങ്ങള്‍ക്ക് റേഷന്‍ കിട്ടുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ടവരാണ് ഗവണ്‍മെന്റും കച്ചവടക്കാരുമെന്ന് അദ്ദേഹം പറഞ്ഞു.
വ്യാപാരികള്‍ ഉന്നയിച്ച 4 ആവശ്യങ്ങളില്‍ 3 എണ്ണവും പരിഹരിച്ചിട്ടുണ്ട്. ആവശ്യങ്ങള്‍ ധാരാളം ഉണ്ടാകും. ഓരോന്നായിട്ടേ പരിഹരിക്കാന്‍ പറ്റൂവെന്നും കടകള്‍ അടച്ചിട്ടാല്‍ ബദല്‍ മാര്‍ഗം സ്വീകരിക്കുമെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ 27 മുതല്‍ നടത്തുന്ന കടയടപ്പ് സമരത്തില്‍ നിന്നു പിന്‍മാറണമെന്നാണ് സര്‍ക്കാരിന് അഭ്യര്‍ഥിക്കാനുള്ളതെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ നിഷേധിച്ചുകൊണ്ടുള്ള ഒരു സമരത്തെയും സര്‍ക്കാരിന് അംഗീകരിക്കുവാന്‍ കഴിയില്ല. ജനങ്ങള്‍ക്ക് മുടക്കം കൂടാതെ ഭക്ഷ്യ ധാന്യങ്ങള്‍ എത്തിക്കുക എന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. ആരുടെ വീഴ്ചകൊണ്ടാണോ ജനങ്ങള്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ നിഷേധിക്കപ്പെട്ടത് അവര്‍ ഗുണഭോക്താക്കള്‍ക്ക് ഫുഡ് സെക്യൂരിറ്റി അലവന്‍സ് നല്‍കേണ്ടിവരും. ഇവിടെ സര്‍ക്കാരിന്റെ വീഴ്ചകൊണ്ടല്ല ജനങ്ങള്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ മുടങ്ങുന്നത്. എന്‍എഫ്എസ്എ നിയമ പ്രകാരം അര്‍ഹതപെട്ട ഭക്ഷ്യധാന്യം ലഭിക്കാത്ത സാഹചര്യത്തില്‍ ഗുണഭോക്താവിന് ഫുഡ് സെക്യൂരിറ്റി അലവന്‍സ് നല്‍കാന്‍ പ്രസ്തുത നിയമം വ്യവസ്ഥ ചെയ്യുന്നു. റേഷന്‍ വ്യാപാരികള്‍
പണിമുടക്കിലേക്ക് പോകുന്ന സാഹചര്യത്തില്‍ ഏതു വിധത്തിലും ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.