Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

പഞ്ചാരക്കൊല്ലിയിൽ തെരച്ചിൽ ദൗത്യത്തിനിടെ കടുവയുടെ ആക്രമണം; ആർആർടി ഉദ്യോഗസ്ഥന് പരുക്ക്‌

January 26, 2025
in കേരളം
A A
മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു;  മന്ത്രിയെ തടഞ്ഞു നാട്ടുകാർ
Share on FacebookShare on Twitter

വയനാട് : പഞ്ചാരക്കൊല്ലിയിൽ തെരച്ചിൽ ദൗത്യത്തിനിടെ കടുവയുടെ ആക്രമണത്തിൽ ആർആർടി

ഉദ്യോഗസ്ഥന് പരുക്ക്‌. ആർആർടി അംഗം ജയസൂര്യക്കാണ് പരുക്കേറ്റത്. വലതു കൈക്കാണ് മുറിവേറ്റിരിക്കുന്നത്. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. പരുക്കേറ്റ ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക്‌ മാറ്റി. പരുക്കേറ്റ വിവരം വനം മന്ത്രി എ.കെ. ശശീന്ദ്രൻ സ്ഥിരീകരിച്ചു.

മുഖ്യമന്ത്രി വനം മന്ത്രിയുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. മുഴുവൻ സംവിധാനങ്ങളുമൊരുക്കാൻ നിർദ്ദേശം മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട് 80 അംഗ ആർആർടി സംഘം പ്രദേശത്ത് എട്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് കടുവയ്ക്കായി തിരച്ചിൽ നടത്തുകയായിരുന്നു. രണ്ട് കൂടുകളും 38 ക്യാമറകളും പഞ്ചാരക്കൊല്ലിയിൽ വിവിധ മേഖലകളിലായി സ്ഥാപിച്ചിട്ടുണ്ട്.

കടുവയെ വെടിവെച്ചു കൊല്ലണമെന്ന് ആവശ്യപ്പെട്ട് ബേസ് ക്യാമ്പിൽ നാട്ടുകാർ നടത്തിയ പ്രതിഷേധത്തിനൊടുവില്‍ എഡിഎം സ്ഥലത്തെത്തി സർവ്വകക്ഷിയോഗം ചേർന്നിരുന്നു. അതിനിടെ പ്രദേശവാസികളിൽ ചിലർ കടുവയെ കണ്ടെന്ന് അറിയിച്ചെങ്കിലും വനംവകുപ്പ് മേഖലയിൽ തിരച്ചിൽ നടത്തിയിട്ടും കടുവയുടെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ല. ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം കടുവയ്ക്കായി തിരച്ചിൽ തുടരുകയാണ്.

RECOMMENDED NEWS

മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് വടകരയില്‍ നാളെ തുടക്കം

4 months ago

രോഗമുക്തിക്ക് ഹിജാമ; വടകര ശാഫിയില്‍ മൂന്ന് ദിവസത്തെ ക്യാമ്പ്

5 months ago
സംഘപരിവാര്‍ ജനവിരുദ്ധ ആശയങ്ങള്‍ നടപ്പിലാക്കുന്നു: കെഇഎന്‍

സംഘപരിവാര്‍ ജനവിരുദ്ധ ആശയങ്ങള്‍ നടപ്പിലാക്കുന്നു: കെഇഎന്‍

2 weeks ago
മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട പി.കെ.അനുരഞ്ചിന് അനുമോദനം

മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട പി.കെ.അനുരഞ്ചിന് അനുമോദനം

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal