നാദാപുരം: തെരുവംപറമ്പ് പുഴയോരത്തെ കയ്യേറ്റങ്ങള്‍ അവസാനിപ്പിച്ച് പുഴയുടെ നീരൊഴുക്ക് സുഗമമാക്കണമെന്നും പുഴയില്‍
കുന്ന്കൂട്ടിയ മണലും മണ്ണും നീക്കം ചെയ്ത് പുഴയുടെ ഒഴുക്കിന് തടസ്സമാകാതെ പുഴ സംരക്ഷിക്കണമെന്നും ആര്‍ജെഡി മണ്ഡലം നേതാക്കള്‍ ആവശ്യപ്പെട്ടു. ഇറിഗേഷന്‍, ജിയോളജി, റവന്യു വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തി പുഴ കയ്യേറ്റത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ അഭ്യര്‍ഥിച്ചു. നേതാക്കള്‍ പുഴയോരവും പരിസരവും സന്ദര്‍ശിച്ചു. പരിസര വാസികളും മയ്യഴി പുഴയോര ജനകീയ കൂട്ടായ്മ പ്രവര്‍ത്തകരുമായ കളത്തില്‍ മുഹമ്മദ് ഇഖ്ബാല്‍, എന്‍.കെ ഹമീദ് എന്നിവരുമായി നേതാക്കള്‍ ആശയ വിനിമയം നടത്തി.
നാദാപുരം, വാണിമേല്‍ വില്ലേജുകളിലെ എഫ്എംബി വെച്ച് പരിശോധന നടത്തി പുഴയുടെ കൃത്യമായ അതിര്‍ത്തി നിര്‍ണയിക്കണമെന്നും അനധികൃത കയ്യേറ്റം നടത്തിയവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിക സ്വീകരിക്കണമെന്നും ഇവര്‍
ആവശ്യപ്പെട്ടു. മുന്‍കാലങ്ങളിലുണ്ടായിരുന്ന കൈവഴി തോടുകളും, കിണറുകളും നീരൊഴുക്കും ഇപ്പോഴില്ലെന്നു പരിസരവാസികള്‍ പറഞ്ഞു. കളിസ്ഥലം പോലെ തന്നെ പ്രാധാന്യം പരിസ്ഥിതിക്കും പുഴ സംരക്ഷണത്തിനും ഉണ്ടാകണം. സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുമ്പോള്‍ പുഴ ഗതി മാറി പരിസരത്തെ ജനങ്ങളെ ബാധിക്കുന്ന രീതിയില്‍ മാറും.
ആര്‍ജെഡി നാദാപുരം മണ്ഡലം പ്രസിഡന്റ് വത്സരാജ് മണലാട്ട്, മണ്ഡലം ഭാരവാഹികളായ കെ.വി നാസര്‍, ടി.കെ ബാലന്‍, വി.കെ.പവിത്രന്‍ മറ്റു നേതാക്കളായ ടി.മഹേഷ്, ചന്ദ്രന്‍ വാണിമേല്‍, സുരേഷ് മരുതേരി, ശ്രീജിത്ത് പുറക്കാലുമ്മല്‍, എം.പി സഞ്ജയ് ബാവ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.