Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പെന്‍ഷന്‍ പരിഷ്‌കരണ, ക്ഷാമാശ്വാസ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണം: കെഎസ്എസ്പിയു

January 25, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

വടകര: പെന്‍ഷന്‍ പരിഷ്‌കരണ, ക്ഷാമാശ്വാസ കുടിശ്ശികകള്‍ ഉടന്‍ വിതരണം ചെയ്യണമെന്ന്

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂനിയന്‍ (കെഎസ്എസ്പിയു) വില്യാപ്പള്ളി യൂനിറ്റ് വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂനിയന്‍ വില്യാപ്പള്ളി യൂണിറ്റ് വാര്‍ഷിക സമ്മേളനം വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിജുള ഉദ്ഘാടനം ചെയ്തു.

വില്യാപ്പള്ളി ടൗണിലെ ഷോപ്പിംഗ് കോംപ്ലക്‌സില്‍ നടന്ന സമ്മേളനത്തില്‍ കെ.രാധാകൃഷണന്‍ അധ്യക്ഷത വഹിച്ചു. പി.കെ.ഉഷ അനുശോചന പ്രമേയം അവതരിപ്പിച്ചു. പി. ജയചന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും പി. ഗോവിന്ദന്‍ നമ്പ്യാര്‍ വരവ് ചെലവ് കണക്കും എന്‍. രാധാകൃഷ്ണന്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള പാനല്‍ ഇ.എം. സുരേഷ് ബാബു അവതരിപ്പിച്ചു. കമലാക്ഷി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

എന്‍.കെ. ബാലകൃഷ്ണന്‍, ടി.ജി. മയ്യന്നൂര്‍, പി.പി. അന്ത്രു, ഇ.ഹരിദാസന്‍, പി.പത്മനാഭന്‍, എന്‍. ആര്‍. ഓമന, എം.എം. നാരായണി എന്നിവര്‍ ആശംസ നേര്‍ന്നു. പി. ജയചന്ദ്രന്‍ സ്വാഗതവും എടത്തില്‍ സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി കോച്ചേരി രാധാകൃഷ്ണന്‍( പ്രസി), പി.പി.അന്ത്രു, പി.കെ.പ്രേമ, ഇ.ഹരിദാസന്‍ (വൈ.പ്രസി), പി.ജയചന്ദ്രന്‍ (സെക്ര), എടത്തില്‍ സുരേന്ദ്രന്‍, പി കെ ഉഷ വെണ്ണ്യാട്ട്, പി.കെ പ്രേമന്‍ (ജോ.സെക്ര), പി.ഗോവിന്ദന്‍ നമ്പ്യാര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു

RECOMMENDED NEWS

കുട്ടികള്‍ക്കായി ‘മാമ്പൂക്കള്‍’; സഹവാസക്യാമ്പ് സമാപിച്ചു

4 months ago
ഡ്രോണുകളുമായി വീണ്ടും പാകിസ്ഥാന്‍; തരിപ്പണമാക്കി ഇന്ത്യ

ഡ്രോണുകളുമായി വീണ്ടും പാകിസ്ഥാന്‍; തരിപ്പണമാക്കി ഇന്ത്യ

4 weeks ago
പെരുമുണ്ടച്ചേരി റോഡില്‍ പൊടി പൂരം, ജനത്തിന് ദുരിതം

പെരുമുണ്ടച്ചേരി റോഡില്‍ പൊടി പൂരം, ജനത്തിന് ദുരിതം

4 months ago
കോഴിക്കോട്ട് പണം തട്ടിപ്പറിച്ച് ഓടിയ യുവാവ് അറസ്റ്റില്‍

കോഴിക്കോട്ട് പണം തട്ടിപ്പറിച്ച് ഓടിയ യുവാവ് അറസ്റ്റില്‍

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal