വളയം: വളയം യുപി സ്‌കൂള്‍ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച
കരകൗശല-ചിത്രപ്രദര്‍ശനം ശ്രദ്ധേയമായി. പത്തിലേറെ ചിത്രകാരന്മാരുടെ ചിത്രങ്ങളും ശില്‍പവും പ്രദര്‍ശിപ്പിച്ചു. ഇവ ആസ്വാദകരെ ആകര്‍ഷിച്ചു. വളയം എസ്‌ഐ എം.കെ ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഇ.കെ സുനില്‍ അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപിക വി.കെ അനില, കെ.കെ. സജീവ്കുമാര്‍, കെ.കെ. നികേഷ്, വി രാധികൃഷ്ണന്‍, എന്‍. കുഞ്ഞിക്കണ്ണന്‍, സി.പി. സഗീഷ് എന്നിവര്‍ സംസാരിച്ചു. ചിത്രകാരന്‍ വി. രാധാകൃഷ്ണന്റെ മ്യൂറല്‍ ചിത്രത്തിന്റെ മിഴിതുറക്കല്‍ ചടങ്ങും നടന്നു. ചിത്രകാരന്‍ എന്‍. കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.