നാദാപുരം: തെരുവംപറമ്പില്‍ മയ്യഴി പുഴ നികത്തി സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന മാഫിയ ശക്തികള്‍ക്കെതിരെ
നടപടി സ്വീകരിക്കുക, പുഴയോരത്തെ അശാസ്ത്രീയ നിര്‍മാണ പ്രവൃത്തി നിര്‍ത്തിവെയ്ക്കുക, കളിസ്ഥലം ശാസ്ത്രീയമായി നിര്‍മിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തി ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ തെരുവംപറമ്പില്‍ പുഴയോത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
ഡിവൈഎഫ്‌ഐ നാദാപുരം ബ്ലോക്ക് സെക്രട്ടറി അഡ്വ പി രാഹുല്‍ രാജ് ഉദ്ഘാടനം ചെയ്തു. പി പി ഷഹറാസ് അധ്യക്ഷനായി. സി എച്ച് രജീഷ്, പ്രിജില്‍ കല്ലാച്ചി, കെ കെ അശ്വന്ത്, സി കെ പ്രസാദ്, കെ അപര്‍ണ എന്നിവര്‍ സംസാരിച്ചു.

ഡിവൈഎഫ്‌ഐ നാദാപുരം ബ്ലോക്ക് സെക്രട്ടറി അഡ്വ പി രാഹുല്‍ രാജ് ഉദ്ഘാടനം ചെയ്തു. പി പി ഷഹറാസ് അധ്യക്ഷനായി. സി എച്ച് രജീഷ്, പ്രിജില്‍ കല്ലാച്ചി, കെ കെ അശ്വന്ത്, സി കെ പ്രസാദ്, കെ അപര്‍ണ എന്നിവര്‍ സംസാരിച്ചു.