Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

എംടിയിലൂടെ……; വടകരയില്‍ ഫോട്ടോ എക്‌സിബിഷന്‍ തുടങ്ങി

January 24, 2025
in സാംസ്‌കാരികം
A A
Share on FacebookShare on Twitter

വടകര: സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ലിങ്ക് റോഡില്‍ ഒരുക്കിയ ചരിത്ര പ്രദര്‍ശന നഗരിയില്‍ ‘എം ടി കാലം കാഴ്ച’ ഫോട്ടോ എക്‌സിബിഷന്‍ തുടങ്ങി. എംടിയുടെ വിവിധ കാലങ്ങളിലൂടെ സഞ്ചരിച്ച് അദ്ദേഹത്തിന്റെ അന്ത്യയാത്ര വരെയുള്ള എഴുപതിലേറെ ചിത്രങ്ങളും ശില്‍പങ്ങളം പ്രദര്‍ശനത്തിലുണ്ട്.
പുനലൂര്‍ രാജന്‍, പി മുസ്തഫ, ബി ജയചന്ദ്രന്‍, അജീബ് കോമാച്ചി, നീന ബാലന്‍, റസാഖ് കോട്ടക്കല്‍, ഷാജു ജോണ്‍, കെ കെ സന്തോഷ്, വിനയന്‍,
ബിജുരാജ്, കെ എസ് പ്രവീണ്‍ കുമാര്‍ ഉള്‍പ്പെടെയുള്ള 35 ഫോട്ടാ ഗ്രാഫര്‍മാരാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. എം ടി യുടെ ജീവിതം, സാഹിത്യം, സിനിമ, ജന്മദേശമായ കൂടല്ലൂര്‍, തുഞ്ചന്‍പറമ്പ്, മനുഷ്യനും പ്രകൃതിക്കും വേണ്ടി നടത്തിയ പോരാട്ടങ്ങള്‍ എന്നിവയെല്ലാം ചിത്ര പ്രദര്‍ശനത്തിലുണ്ട്. വടകരയിലെ ചിത്രമെഴുത്തുകാരായ പവിത്രന്‍ ഒതയോത്ത്, ജോളി എം സുധന്‍, അമ്പിളി വിജയന്‍, ബേബിരാജ്, ശ്രീജിത്ത് വിലാതപുരം, രജീന, രമേഷ് രഞ്ജനം എന്നിവര്‍ എംടിയെ യും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെയും കാന്‍വാസില്‍ പകര്‍ത്തി നഗരസഭ ചത്വരത്തില്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ‘എം ടി കാലം കാലാതീതം’ സെമിനാര്‍ നടന്നു. ‘എം ടി സ്ഥലകാല സമീക്ഷ’ എന്ന വിഷയത്തില്‍ ഇ പി രാജഗോപാലനും, ‘എം ടി കാലത്തിന്റെ ചലച്ചിത്രഭാവനകള്‍’ എന്ന വിഷയത്തില്‍ കെ ടി ദിനേശനും പ്രബന്ധങ്ങള്‍ അവതരിച്ചു. ടി രാജന്‍ അധ്യക്ഷനായി. മണലില്‍ മോഹനന്‍ സ്വാഗതവും ടി വി രമേശന്‍ നന്ദിയും പറഞ്ഞു. പ്രസാദ് കൈതക്കല്‍ അവതരിപ്പിച്ച ‘ദിവ്യാത്ഭുത അനാവരണ’ പരിപാടിയും ഉണ്ടായി.

RECOMMENDED NEWS

വി.പി അനിൽ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി

വി.പി അനിൽ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി

5 months ago
വാണിമേലില്‍ മഞ്ഞപ്പിത്ത ബാധ: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

വാണിമേലില്‍ മഞ്ഞപ്പിത്ത ബാധ: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

2 months ago
പതിയാരക്കര ദ്വാരകയില്‍ ധര്‍മേഷ് പുനലൂരില്‍ അന്തരിച്ചു

പതിയാരക്കര ദ്വാരകയില്‍ ധര്‍മേഷ് പുനലൂരില്‍ അന്തരിച്ചു

5 months ago
വടകര പഴങ്കാവ് ടി.സരോജിനി അന്തരിച്ചു

വടകര പഴങ്കാവ് ടി.സരോജിനി അന്തരിച്ചു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal