ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 15 മുതല്‍ 23 വരെ നടക്കുന്ന ചാനിയം കടവ് ഫെസ്റ്റ് 2025 ന്റെ സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. തിരുവള്ളൂരിലെ വ്യവസായി പുല്ലഞ്ചേരി മജീദ് ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു.
സ്വാഗതസംഘം ചെയര്‍മാന്‍ കുണ്ടാറ്റില്‍ മൊയ്തു അധ്യക്ഷനായി. ടി.കെ. ബാലന്‍, സന്ദീപ് കോമത്ത്, എം.പി. അസീസ്, വടയക്കണ്ടി നാരായണന്‍, പനച്ചിക്കണ്ടി ഹമീദ്, എ.കെ. അബ്ദുല്ല, കെ.വി. ശ്രീലേഷ്, എം.കെ. അജേഷ്, എന്‍.കെ. പ്രജീഷ് തുടങ്ങിയവര്‍ സംസാരിച്ചു. ശശി കുന്നത്ത് സ്വാഗതവും കെ.എം. ലിബീഷ് നന്ദിയും പറഞ്ഞു.
ഫെസ്റ്റിന്റെ ഭാഗമായി സാംസ്‌കാരിക ഘോഷയാത്ര, അമ്മ്യൂസ്‌മെന്റ് പാര്‍ക്ക്, ആരോഗ്യ വിദ്യാഭ്യാസ പ്രദര്‍ശനം, ഫുഡ് ഫെസ്റ്റ്, വിവിധ സ്റ്റാളുകള്‍, കലാ സാംസ്‌കാരിക പരിപാടികള്‍ എന്നിവ ഉണ്ടാവും.